പത്തനംതിട്ട: ജില്ലയിലെ വനത്തിനുള്ളില്‍ കഴിയുന്ന ഗോത്രസമൂഹമായ മലമ്പണ്ടാര ആദിവാസി വിഭാഗങ്ങളില്‍ പ്രത്യേക തരം ചൊറിയും ചിരങ്ങും പടരുന്നു. പകര്‍ച്ച വ്യാധി ഗുരുതരമായിട്ടും ഇവരുടെ ചികില്‍സയ്ക്കായി ഇടപെടേണ്ട എസ്.ടി. പ്രമോട്ടര്‍ട്ടമാരുടെ അനാസ്ഥയും ചികില്‍സയോടുള്ള വനവാസികളുടെ വിമുഖതും സ്ഥിതി അതീവ ഗുരുതരമാക്കുകയാണ്.വനത്തിനുള്ളില്‍ കഴിയുന്ന മിക്കവരിലും രോഗം പടരുന്നതായാണ് കണ്ടുവരുന്നത്. ളാഹ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ടവറിനോട് ചേര്‍ന്ന് കഴിയുന്ന നാലു കുടുംബങ്ങളിലെ ആറോളം പേര്‍ക്ക് ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. നിലയ്ക്കല്‍ ശബരിമല ബെയിസ് ക്യാംപിന് സമീപം താമസിക്കുന്ന നാലു കുട്ടികള്‍ക്കും പൊന്നാമ്പാറയില്‍ മുന്നു പേര്‍ക്കും ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. മൂഴിയാര്‍ വനമേഖലയിലെ 12 പേര്‍ക്കും സമാന സ്ഥിതിയില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.മഴക്കാലം ആരംഭിച്ചതോടെ വനത്തിൽ കുളയട്ടകളുടെയും കൊതുക് പോലെയുള്ള ഈച്ചകളുടെയും ശല്യം വ്യാപകമാണ്.
മലമ്പണ്ടാര ആദിവാസികള്‍ക്കിടയിൽ പകർച്ചവ്യാധി വ്യാപകം
മലമ്പണ്ടാര ആദിവാസികള്‍ക്കിടയില്‍ നടത്തിയ രക്ത പരിശോധനകളില്‍ വിളര്‍ച്ചാ രോഗം വ്യാപകമാണ്. ഇവരുടെ ചികില്‍സക്കായി രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
പത്തനംതിട്ട: ജില്ലയിലെ വനത്തിനുള്ളില്‍ കഴിയുന്ന ഗോത്രസമൂഹമായ മലമ്പണ്ടാര ആദിവാസി വിഭാഗങ്ങളില്‍ പ്രത്യേക തരം ചൊറിയും ചിരങ്ങും പടരുന്നു. പകര്‍ച്ച വ്യാധി ഗുരുതരമായിട്ടും ഇവരുടെ ചികില്‍സയ്ക്കായി ഇടപെടേണ്ട എസ്.ടി. പ്രമോട്ടര്‍ട്ടമാരുടെ അനാസ്ഥയും ചികില്‍സയോടുള്ള വനവാസികളുടെ വിമുഖതും സ്ഥിതി അതീവ ഗുരുതരമാക്കുകയാണ്.വനത്തിനുള്ളില്‍ കഴിയുന്ന മിക്കവരിലും രോഗം പടരുന്നതായാണ് കണ്ടുവരുന്നത്. ളാഹ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ടവറിനോട് ചേര്‍ന്ന് കഴിയുന്ന നാലു കുടുംബങ്ങളിലെ ആറോളം പേര്‍ക്ക് ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. നിലയ്ക്കല്‍ ശബരിമല ബെയിസ് ക്യാംപിന് സമീപം താമസിക്കുന്ന നാലു കുട്ടികള്‍ക്കും പൊന്നാമ്പാറയില്‍ മുന്നു പേര്‍ക്കും ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. മൂഴിയാര്‍ വനമേഖലയിലെ 12 പേര്‍ക്കും സമാന സ്ഥിതിയില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.മഴക്കാലം ആരംഭിച്ചതോടെ വനത്തിൽ കുളയട്ടകളുടെയും കൊതുക് പോലെയുള്ള ഈച്ചകളുടെയും ശല്യം വ്യാപകമാണ്.
മലമ്പണ്ടാര ആദിവാസികള്‍ക്കിടയില്‍ നടത്തിയ രക്്ത പരിശോധനകളില്‍ വിളര്‍ച്ചാ രോഗം വ്യാപകമാണ്. ഇവരുടെ ചികില്‍സക്കായി രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. വേണ്ട വിധത്തിൽ ഇതൊന്നും പ്രയോജനം ചെയ്യുന്നില്ലാ എന്നുള്ളതിന് ഈ ദൃശ്യങ്ങൾ തന്നെ തെളിവാണ്.
പട്ടിക വര്‍ഗ വകുപ്പ് പ്രതിമാസം നല്‍കി വന്നിരുന്ന 15 കൂട്ടം ഭക്ഷണ സാധനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നാലായി വെട്ടിക്കുറച്ചതും അനാരോഗ്യത്തിന് കാരണമായി. നിലവില്‍ 15 കിലോ അരിയും ഓരോ കിലോ പയര്‍, വെളിച്ചെണ്ണ, കടല എന്നിവ വീതവുമാണ് പ്രതിമാസം നല്‍കുന്നത്. എന്നാല്‍ ലഭിക്കുന്ന നല്ലയിനം അരി ഇടനിലക്കാരുടെ ചൂഷണം മൂലം മിക്ക കുടിലുകളിലും എത്തുന്നില്ല എന്നത് മറ്റൊരു സത്യം. ഇത് ഇവരില്‍ നിന്നും ചെറിയ തുക നല്‍കി വാങ്ങി പകരം റേഷന്‍ അരി നല്‍കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
Conclusion:null