പത്തനംതിട്ട: അത്യാസന്ന നിലയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ രോഗി ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. പന്തളം പുന്തല നെടിയാല വടക്കേതിൽ രാജു (60), മകൻ രാജീവ്, ആരോഗ്യ പ്രവർത്തകരായ അശ്വതി, ശരണ്യ എന്നിവർക്കാണ് പരിക്കേറ്റത്. എംസി റോഡിൽ തിരുവല്ല തുകലശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ നാലുപേരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജുവിനെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ആംബുലൻസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.
ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു; രോഗിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക് - പത്തനംതിട്ട വാര്‍ത്തകള്‍
എംസി റോഡിൽ തിരുവല്ല തുകലശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.