ETV Bharat / state

ടെൻഡർ തുക അടക്കുന്നതിൽ വീഴ്‌ച വരുത്തി: നിലയ്‌ക്കലിലെ പാർക്കിങ് ഫീസ് പിരിക്കാനുള്ള കരാർ റദ്ദ് ചെയ്‌തു

author img

By

Published : Jan 10, 2023, 3:16 PM IST

നിലയ്‌ക്കലിലെ പാർക്കിങ് ഫീസ് പിരിക്കുന്ന കരാർ റദ്ദ് ചെയ്‌ത സാഹചര്യത്തിൽ ചുമതല ദേവസ്വം ബോർഡ് ഏറ്റെടുത്തു

Sabarimala nilakkal parking fee  Agreement to collect parking fee at nilakkal  kerala news  malayalam news  ടെൻഡർ തുക അടക്കുന്നതിൽ വീഴ്‌ച വരുത്തി  sabarimala news  നിലയ്ക്കലിലെ പാർക്കിങ് ഫീസ് പിരിക്കാനുള്ള കരാർ  കരാർ റദ്ദ് ചെയ്‌തു  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ശബരിമല വാർത്തകൾ  നിലയ്‌ക്കലിലെ പാർക്കിങ് ഫീസ്  ദേവസ്വം ബോർഡ് കരാർ
നിലയ്‌ക്കലിലെ പാർക്കിങ് ഫീസ് പിരിക്കാനുള്ള കരാർ റദ്ദ് ചെയ്‌തു

പത്തനംതിട്ട : ശബരിമല നിലയ്ക്കലിലെ പാർക്കിങ് ഫീസ് പിരിക്കാനുള്ള കരാർ റദ്ദ് ചെയ്‌തു. ടെൻഡർ തുക പൂർണമായും അടയ്‌ക്കുന്നതിൽ കരാറുകാരൻ വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് കരാർ റദ്ദ് ചെയ്‌തത്. ഒരു കോടി 30 ലക്ഷം രൂപയാണ് കരാർ തുകയിൽ അടയ്‌ക്കാൻ ബാക്കിയുള്ളത്.

ഇതിന് സാവകാശം ചോദിച്ച് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിച്ച മൂന്നാം തീയതിക്ക് ശേഷവും തുക അടയ്‌ക്കാൻ കരാറുകാരൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് കരാർ റദ്ദ് ചെയ്യപ്പെട്ടത്. പാർക്കിങ്ങിന് ഫീസ് പിരിക്കുന്നതിന്‍റെ ചുമതല ചൊവ്വാഴ്‌ച രാവിലെ മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തതായി ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് അഡ്വ. കെ അനന്ത ഗോപൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.