ETV Bharat / state

അടൂരില്‍ വാഹനം കത്തിച്ച് രസിച്ച യുവാവ് മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍

അടൂർ ചേന്നംപള്ളി ജംഗ്ഷനിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് തീപിടിച്ച സംഭവത്തില്‍ അന്വേഷണം നടത്തവെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

author img

By

Published : Aug 4, 2022, 10:44 PM IST

Etv Bharaഅടൂർ ചേന്നംപള്ളി  adoor police  burned vehicles in adoor  അടൂരില്‍ വഹനം കത്തിച്ച് രസിച്ച യുവാവ്  അടൂരില്‍ വാഹനം കത്തിച്ച കേസില്‍ യുവാവ് പിടിയില്‍  അടൂർ അമ്മകണ്ടകര  പഴയ ടൗൺ ഹാളിന് സമീപം  അടൂർ പൊലീസ് സ്റ്റേഷന്  വാഹനം കത്തിക്കൽ പരമ്പര  t
Etv Bharatഅടൂരില്‍ വഹനം കത്തിച്ച് രസിച്ച യുവാവ് മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍

പത്തനംതിട്ട: വാഹനം കത്തിക്കൽ പരമ്പരയിലൂടെ അടൂര്‍ നഗരത്തെ മാസങ്ങളോളം ഭീതിയിലാഴ്‌ത്തുകയും പൊലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്‌ത പ്രതി പിടിയില്‍. അടൂർ അമ്മകണ്ടകര സ്വദേശി ശ്രീജിത്ത് (25) ആണ് പിടിയിലായത്. തുടർച്ചയായ തീപിടിത്ത സംഭവങ്ങളിൽ സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയായ യുവാവ് കുടുങ്ങിയത്.

അടൂരില്‍ വാഹനം കത്തിക്കല്‍ പരമ്പര, പ്രതി പിടിയില്‍

രണ്ട് ദിവസം മുന്‍പ് രാവിലെ അടൂർ ചേന്നംപള്ളി ജംഗ്ഷനിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് തീപിടിച്ചിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ വിവരം ഫയര്‍ഫോഴ്‌സിലറിയിക്കുകയും, അവരെത്തി കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടാകാതെ തീ അണക്കുകയും ചെയ്‌തിരുന്നു. ഒരു ലക്ഷത്തോളം നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്‌ത സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ബുധനാഴ്‌ച (03-08-2022) രാവിലെയോടെ അതേ സ്ഥലത്ത്, കിടന്ന അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചു. തുടർച്ചയായ സംഭവങ്ങളിൽ സംശയം തോന്നിയ പൊലീസ്, ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി മറ്റ് സമാനമായ പത്തോളം കുറ്റകൃത്യങ്ങൾ നടത്തിയതായി സമ്മതിച്ചു. കേസില്‍ ഇയാളുടെ ബന്ധുവായ രാഘുനാഥൻ നായര്‍ എന്ന വ്യക്തിക്കും പങ്ക് ഉണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് അടൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള പഴയ ടൗൺ ഹാളിന് സമീപം കിടന്ന കാര്‍ കത്തിനശിച്ചതിന് പിന്നാലെയാണ് നഗരത്തില്‍ വാഹനം കത്തിക്കല്‍ പരമ്പര ആരംഭിച്ചത്. തുടർന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലൻസ്, ടിപ്പർ എന്നിവയും കത്തി നശിച്ചു. സംഭവങ്ങളിൽ കാര്യമായ അന്വേഷണം നടത്തിയെങ്കിലും പൊലീസിന് പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ദിവസങ്ങൾ മുൻപ് ചേന്നം പള്ളിയിൽ തന്നെ ഒരു ഹിറ്റാച്ചി കത്തിയെങ്കിലും സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥൻ പൊലീസിനെ അറിയിക്കാന്‍ കൂട്ടാക്കിയില്ല. ടിപ്പർ കത്തിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരവെയാണ് ഓട്ടോ കത്തിയ സംഭവത്തിലും പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.