പത്തനംതിട്ട: ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ച് മണ്ഡലങ്ങളിലായി 3,938 സര്‍വീസ് വോട്ടുകളാണ് ആകെയുള്ളത്. ഇതില്‍ 3,768 പുരുഷന്മാരും 170 സ്‌ത്രീകളുമുണ്ട്. അടൂരില്‍ 1,250 പുരുഷ വോട്ടര്‍മാരും 48 സ്‌ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,298 സര്‍വീസ് വോട്ടുകളാണ് ഉള്ളത്.
തിരുവല്ലയില്‍ 415 പുരുഷന്മാരും 38 സ്‌ത്രീകളും ഉള്‍പ്പെടെ 453 സര്‍വീസ് വോട്ടർമാരും റാന്നിയില്‍ 433 പുരുഷന്മാരും 19 സ്‌ത്രീകളും ഉള്‍പ്പെടെ 452 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ആറന്മുളയില്‍ 696 പുരുഷന്മാരും 30 സ്‌ത്രീകളും ഉൾപ്പെടെ ആകെ 726 പേരും കോന്നിയില്‍ 974 പുരുഷന്മാരും 35 സ്‌ത്രീകളും ഉൾപ്പെടെ 1,009 വോട്ടർമാരും ഉണ്ട്.