ETV Bharat / state

തിരുവല്ല-കാവുംഭാഗം മുത്തൂര്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി - എസ്.എന്‍ പിള്ള ലെയിന്‍

ചാലുകളും തോടുകളും കൈയേറി വീടുകളും റോഡുകളും നിര്‍മിച്ചത് മൂലം വെള്ളം ഒഴുകി പോകുന്നതിന് സാധിക്കാതെ വന്നതാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണം.

തിരുവല്ല-കാവുംഭാഗം മുത്തൂര്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി
author img

By

Published : Oct 27, 2019, 3:43 PM IST

Updated : Oct 27, 2019, 6:47 PM IST

പത്തനംതിട്ട: തിരുവല്ല - കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ എസ്.എന്‍ പിള്ള ലെയിനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇവിടെയുണ്ടായിരുന്ന ചാലുകളും തോടുകളും കൈയേറി വീടുകളും റോഡുകളും നിര്‍മിച്ചതു മൂലം വെള്ളം ഒഴുകി പോകുന്നതിന് സാധിക്കാതെ വന്നതാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണം. ഇതിനു പരിഹാരം കാണുന്നതിന് പരമാവധി ചാലുകള്‍ പുനസ്ഥാപിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ ഓടകളുടെ നിര്‍മാണം തുടങ്ങി. 300 മീറ്റര്‍ ദൂരമുള്ള തോട്ടില്‍ നിലവില്‍ നീരൊഴുക്കില്ല. ഈ ഭാഗം ശരിയാക്കി കഴിഞ്ഞാല്‍ സമീപത്തെ മുന്നൂറ്റി അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു കോളനികളില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരം കാണാന്‍ കഴിയും. ഇതു ശുചീകരിക്കുന്നതിനുള്ള ബജറ്റ് ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. വരാല്‍തോട് പുനരുദ്ധരിക്കുന്നതിന് 21 ലക്ഷം രൂപ ചെറുകിട ജലസേചന വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. തിരുവല്ല നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് ഘട്ടംഘട്ടമായി ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിനും തീരുമാനമായി.

Intro:Body:
തിരുവല്ല - കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ എസ്എന്‍ പിള്ള ലെയിനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സെക്രട്ടറി എസ്. ബിജു, റവന്യു, പൊതുമരാമത്ത് വകുപ്പ്, ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.
സ്ഥിതി വിലയിരുത്തി പരിഹാര പദ്ധതി തയാറാക്കുകയും ചെയ്തു. ഇതിനു പുറമേ, തിരുവല്ല നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് ഘട്ടംഘട്ടമായി ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിനും തീരുമാനമായി.

മന്നങ്കരചിറ എസ്എന്‍ പിള്ള റോഡിലെ വെള്ളക്കെട്ട് നാലോ, അഞ്ചോ ദിവസത്തിനുള്ളില്‍ പരിഹരിക്കുന്നതിനുള്ള നടപടിയാണ് അടിയന്തിരമായി സ്വീകരിച്ചിട്ടുള്ളത്. ഇതിനായി റോഡ് സൈഡില്‍ ജെസിബി ഉപയോഗിച്ച് ഓടകള്‍ നിര്‍മിച്ച് വെള്ളം ഒഴുക്കി വിടുന്നതിന് നടപടി തുടങ്ങി.  ഇവിടെയുണ്ടായിരുന്ന ചാലുകളും തോടുകളും കൈയേറി വീടുകളും റോഡുകളും നിര്‍മിച്ചതു മൂലം വെള്ളം ഒഴുകി പോകുന്നതിന് സാധിക്കാതെ വന്നതാണ് വെള്ളക്കെട്ടിന് കാരണം.  ഇതിനു പരിഹാരം കാണുന്നതിന് പരമാവധി ചാലുകള്‍ പുനസ്ഥാപിക്കണം. ചാലുകളും തോടുകളും കൈയേറപ്പെട്ടതാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു.

300 മീറ്റര്‍ ദൂരമുള്ള തോട്ടില്‍ നിലവില്‍ നീരൊഴുക്കില്ല. ചാലുകളും തോടുകളും കൈയേറി ഇരുകരകളിലും നിറയെ വീടുകളും, കോണ്‍ക്രീറ്റ് റോഡുകളും നിര്‍മിച്ചിരിക്കുകയാണ്.   ഈ 300 മീറ്റര്‍ ഭാഗം ശരിയാക്കി കഴിഞ്ഞാല്‍ ഇതിനു മുന്‍പായുള്ള 350 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു കോളനികളില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരം കാണാന്‍ കഴിയും. ഇതു ശുചീകരിക്കുന്നതിനുള്ള ബജറ്റ് ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. വരാല്‍തോട് പുനരുദ്ധരിക്കുന്നതിന് 21 ലക്ഷം രൂപ ചെറുകിട ജലസേചന വകുപ്പ് അനുവദിച്ചിട്ടുണ്ട്. കളക്ടർ പറഞ്ഞു.

Conclusion:
Last Updated : Oct 27, 2019, 6:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.