പത്തനംതിട്ട: യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വായ്‌പൂര്‍ ശബരിപ്പൊയ്‌കയില്‍ സ്വദേശി വിനോദാണ് (46) (കൊല്ലന്‍ വിനോദ്) അറസ്റ്റിലായത്. കോട്ടാങ്ങല്‍ കണ്ണങ്കര സ്വദേശിയായ ഷാനവാസാണ് (42) ആക്രമണത്തിന് ഇരയായത്.
നവംബര്‍ 25ന് രാത്രി 10.30നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വായ്‌പ്പൂര്‍ മുസ്‌ലിം പള്ളിയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് വിനോദ് കത്തിക്കൊണ്ട് ഷാനവാസിന്‍റെ തലയില്‍ കുത്തി പരിക്കേല്‍പ്പിച്ചത്. കൊല്ലുമെന്ന് ഭീഷണപ്പെടുത്തി കഴുത്തിന് നേരെ കത്തി വീശി ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചതോടെ ഇടത് ചെവിയിലും പരിക്കേറ്റും.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തുണ്ടിയപ്പറയില്‍ നിന്ന് ഇന്നലെയാണ് ഇയാളെ പെരുമ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വിശദമായി ചോദ്യം ചെയ്‌ത പ്രതി കുറ്റം സമ്മതിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
എരുമേലി, റാന്നി, പെരുമ്പെട്ടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌ത കൊലപാതക കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. റാന്നി ഡിവൈഎസ്‌പി ജി.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.