കോട്ടയം: എരുമേലിയിലും കണമലയിലും വാഹനാപകടം. 14 തീർഥാടകർക്ക് പരിക്ക്. പരിക്കേറ്റ തീര്‍ഥാടകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എരുമേലി കണമല അട്ടിവളവിൽ തീർത്ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മാർത്താണ്ഡം സ്വദേശികളായ മേരി, റോസ് ലെറ്റ്, ശിവാസ് എന്നിവർക്കാണ് പരിക്ക്. പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.
തീർഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് എരുമേലിയില്‍ മറ്റൊരു അപകടമുണ്ടായത്. ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്ത് നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് മറികടന്ന് വലിയതോട്ടിൽ പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 11 പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അപകടത്തില്‍ തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജങ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
Also read: കർപ്പൂര പ്രിയന് പൊലീസ് സേനയുടെ കർപ്പൂരാഴി; സന്നിധാനത്തെ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി ഘോഷയാത്ര