ETV Bharat / state

പുതുപേരിന്‍റെ ബഹുമതി നിറവ് ; അയിരൂർ ഇനിമുതൽ അയിരൂർ കഥകളി ഗ്രാമം - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത

കഥകളിയെ പ്രണയിക്കുന്ന ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് അയിരൂര്‍ പഞ്ചായത്തിന്‍റെ പേരുമാറ്റത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്

aayirur  kathakali  aayirur kathakali village  aayirur kathakali tradition  latest news in pathanamthitta  അയിരൂർ  അയിരൂർ കഥകളി ഗ്രാമം  കഥകളി  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അയിരൂർ ഇനിമുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും
author img

By

Published : Mar 23, 2023, 9:16 PM IST

പത്തനംതിട്ട : അയിരൂർ പഞ്ചായത്തിന്‍റെ പേര് ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്ന് അറിയപ്പെടും. ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കഥകളിയെ പ്രണയിക്കുന്ന ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്.

റവന്യൂ വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും അയിരൂർ കഥകളി ഗ്രാമം എന്നാണ് ഇനി രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫിസ് ഇനി മുതൽ കഥകളി ഗ്രാമം പി ഒ എന്നും അറിയപ്പെടും. 2010ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്.

ഫലം കണ്ടത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍: നാടിനെ കഥകളി ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്താണ്. പിന്നീട് സംസ്ഥാന-കേന്ദ്ര സർക്കാരുകളെ സമീപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേരിന് അംഗീകാരം നൽകിയത് വർഷങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ്.

2019ൽ സംസ്ഥാന സർക്കാർ പേരുമാറ്റത്തിന് അംഗീകാരം നൽകി. അന്ന് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി ഐകകണ്ഠേന എടുത്ത തീരുമാനത്തിന് കേന്ദ്ര സർവേ ഡയറക്‌ടർ ജനറൽ അംഗീകാരം നൽകുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് പേരുമാറ്റത്തിന്‍റെ ഔദ്യോഗിക നടപടികൾ പൂർത്തിയായത്.

200 വർഷത്തെ കഥകളി പാരമ്പര്യമുള്ള അയിരൂരിൽ 1995ലാണ് പത്തനംതിട്ട കഥകളി ക്ലബ്‌ രൂപീകരിക്കുന്നത്. എല്ലാ വർഷവും ജനുവരിയിൽ ജില്ല കഥകളി ക്ലബ്‌ അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി മേള പ്രശ്‌സ്‌തമാണ്. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന കഥകളി മേളയിൽ വിദേശികൾ ഉൾപ്പടെ പതിനായിരത്തിലധികം കഥകളി ആസ്വാദകരാണ് പങ്കെടുക്കുന്നത്.

അഭിമാന നേട്ടം: അയിരൂർ കഥകളി ഗ്രാമം എന്ന പേര് ലഭിച്ചത് അഭിമാന നേട്ടമായി കാണുന്നുവെന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റ് അമ്പിളി പ്രഭാകരൻ നായർ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് അയിരൂര്‍ കഥകളി ഗ്രാമത്തില്‍ നിര്‍മിക്കുന്ന കഥകളി മ്യൂസിയം പദ്ധതിക്ക് സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ ടൂറിസം ഡെസ്‌റ്റിനേഷന്‍ ചാലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മ്യൂസിയത്തിന്‍റെ നിര്‍മാണം.

കഥകളി മ്യൂസിയത്തിന്‍റെ നിര്‍മാണ ചെലവ് 1.46 കോടി രൂപയാണ്. നാടിന്‍റെ പെരുമ വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 200 വര്‍ഷത്തെ കഥകളി പാരമ്പര്യമാണ് അയിരൂര്‍ ഗ്രാമത്തിനുള്ളത്.

2010ലായിരുന്നു അയിരൂരിനെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചത്. ജില്ലയില്‍ ഏറ്റവുമധികം കഥകളി സാക്ഷരതയുള്ള ഗ്രാമം എന്ന നേട്ടവും അയിരൂരിനുണ്ട്. പത്തനംതിട്ട ജില്ലയിലെ കഥകളി ക്ലബ്ബിന്‍റെ ആസ്ഥാനവും അയിരൂരിലാണ്.

ജില്ല കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ജനുവരി ആദ്യ വാരത്തില്‍ നീണ്ടുനില്‍ക്കുന്ന കഥകളി മേള നടത്തിയിരുന്നത് അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പ മണല്‍പ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ്. 200ലധികം കലാകാരന്‍മാരും വിദേശികളും ലക്ഷക്കണക്കിന് കാണികളും മേളയില്‍ പങ്കെടുത്തിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പകല്‍ കഥകളിയും ആസ്വാദന കളരിയും സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.