ETV Bharat / state

17കാരിയെ തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചു, ബംഗാള്‍ സ്വദേശി അറസ്റ്റില്‍ - kerala news updates

കഴിഞ്ഞ അഞ്ച് ദിവസമായി ബിമൽ നാഗ് ബെൻഷി ഓമല്ലൂരിലെ ഇരുമ്പ് കടയില്‍ ജോലിയില്‍ കയറിയിട്ട്.

#pta pocso  പശ്ചിമ ബംഗാൾ സ്വദേശി ബിമൽ നാഗ് ബെൻഷി  17കാരിയെ തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചു  ബംഗാള്‍ സ്വദേശി അറസ്റ്റില്‍  A Youth arrested in pathanamthitta in Pocso case  Pocso case  പോക്‌സോ കേസ്  പീഡനം  പീഡനക്കേസ്  തട്ടിക്കൊണ്ട് വന്ന് പീഡനം  പത്തനംതിട്ട വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍  pathanamthitta news  pathanamthitta news updates  latest news in pathanamthitta  kerala news  kerala news updates
അറസ്റ്റിലായ ബിമൽ നാഗ് ബെൻഷി
author img

By

Published : Aug 16, 2022, 9:46 AM IST

പത്തനംതിട്ട: പ്രണയം നടിച്ച് പശ്ചിമ ബംഗാളിൽ നിന്നും പതിനേഴുകാരിയെ തട്ടിക്കൊണ്ട് വന്ന് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാൾ സ്വദേശി ബിമൽ നാഗ് ബെൻഷിയാണ് (24 ) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഓമല്ലൂരിലെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഓമല്ലൂരിലെ ഇയാളുടെ മുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബംഗാളില്‍ നിന്ന് തട്ടിക്കൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് ബംഗാളിലെ ശക്തിവാഹൻ എന്ന സംഘടന പൊലീസിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്‍റെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ആലപ്പുഴയിലുണ്ടെന്ന വിവരം ലഭിച്ചത്.

തുടര്‍ന്ന് ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഓമല്ലൂരിലെ മുറിയില്‍ നിന്ന് കണ്ടെത്തി. പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ എത്തിച്ച പെണ്‍കുട്ടിയെ പിന്നീട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ഓമല്ലൂരിലെ ഇരുമ്പ് കടയില്‍ ജോലിക്ക് കയറിയത്.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു.

also read: ലൈംഗിക പീഡനം, രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.