പത്തനംതിട്ട: തിരുവിതാംകൂർ ഹിന്ദുധർമ്മ പരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എഴുപത്തിനാലാമത് റാന്നി ഹിന്ദുമത സമ്മേളനത്തിന് റാന്നി പമ്പാ മണൽപ്പുറത്ത് തുടക്കമായി. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി ദേശീയ ജനൽ സെക്രട്ടറി ശ്രീ ശക്തി ശാന്ദാനന്ദ മഹർഷി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്വാമി വേദാനന്ത സരസ്വതി, പി എൻ നീലകണ്ഠൻ നമ്പൂതിരി , അജയൻ പി.ആർ , കെ എസ് വിജയൻ പിള്ള , രാജേഷ് ആനമാടം തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ഫെബ്രുവരി രണ്ടിന് സമാപിക്കും