ETV Bharat / state

ബസ് കയറാൻ നിന്ന യുവതിയെ കടന്നുപിടിച്ചു ; 70കാരന്‍ അറസ്റ്റിൽ - woman assaulted in adoor

സംഭവം അടൂർ കെഎസ്ആർടിസി ജങ്‌ഷനിലെ സ്വകാര്യ ബസ്‌ സ്റ്റാന്‍ഡില്‍

അടൂര്‍ യുവതിയെ കടന്നു പിടിച്ചു  യുവതിയെ കടന്നുപിടിച്ച വയോധികന്‍ അറസ്റ്റില്‍  യുവതി കടന്നുപിടിച്ചു 70കാരന്‍ അറസ്റ്റ്  70 year old man arrested for assaulting woman in kerala  woman assaulted in adoor  adoor old man assaulting woman
ബസ് കയറാൻ നിന്ന യുവതിയെ കടന്നു പിടിച്ചു; എഴുപതുകാരൻ അറസ്റ്റിൽ
author img

By

Published : Dec 13, 2021, 7:06 AM IST

പത്തനംതിട്ട : അടൂരില്‍ ബസ് കയറാന്‍ നിന്ന യുവതിയെ കടന്നുപിടിച്ച്‌ അപമാനിച്ച എഴുപതുകാരൻ അറസ്റ്റിൽ. വള്ളിക്കോട് മാമൂട് കുടമുക്ക് സ്വദേശി കൃഷ്‌ണന്‍കുട്ടി ആണ് പിടിയിലായത്.

ഡിസംബര്‍ 10നാണ് സംഭവം. അടൂർ കെഎസ്ആർടിസി ജങ്‌ഷനിലെ സ്വകാര്യ ബസ്‌ സ്റ്റാന്‍ഡില്‍ യുവതി അമ്മക്കൊപ്പം ബസ് കയറുന്നതിനിടെയാണ് പ്രതി കടന്നുപിടിച്ചത്. അപമാനിച്ച ശേഷം ഓടിമറയുകയും ചെയ്‌തു. യുവതി കയറിയ അതേ ബസിലാണ് പ്രതിയും വന്നിറങ്ങിയത്.

യാത്രക്കാർ ബസിൽ കയറാൻ തിരക്ക് കൂട്ടുന്നതിനിടെയാണ് പ്രതി യുവതിയെ കടന്നുപിടിച്ചത്. ബസിൽ കയറിയ യുവതി സംഭവം അമ്മയോട് പറയുകയും തുടര്‍ന്ന് ഇവർ ഹോം ഗാർഡിനെ വിവരം അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ പ്രതി നഗരത്തിൽ നിന്നും മറ്റൊരു ബസിൽ കയറി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.