ETV Bharat / state

കോട്ടയത്ത് 360 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

സംഭവത്തിൽ വി- കോട്ടയം മാരൂർ വിളയിൽ അനിൽ കുമാർ (50), മണലാടിയിൽ വീട്ടിൽ സാജൻ (38) എന്നിവർക്കെതിരെ എക്‌സൈസ് കേസെടുത്തു.

pathanamthitta excise  wash siezed pathanamthitta  360 liters of wash  വി- കോട്ടയം  കോടയും വാറ്റുപകരണങ്ങളും പിടികൂടി
വി- കോട്ടയത്ത് 360 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
author img

By

Published : Jun 17, 2021, 3:28 AM IST

Updated : Jun 17, 2021, 6:22 AM IST

പത്തനംതിട്ട: എക്‌സൈസ് വി. കോട്ടയം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 360 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ വി- കോട്ടയം മാരൂർ വിളയിൽ അനിൽ കുമാർ (50), മണലാടിയിൽ വീട്ടിൽ സാജൻ (38) എന്നിവർക്കെതിരെ എക്‌സൈസ് കേസെടുത്തു.

Also Read:കാമുകനൊപ്പം കഞ്ചാവ്‌ വിൽപ്പന; യുവതി അറസ്റ്റിൽ

ഇവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. അനിൽ കുമാറിന്‍റെ വീട്ടിൽ നിന്നും 220 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തു. സാജന്‍റെ വീട്ടിൽ നിന്ന് 140 ലിറ്റർ കോടയും കണ്ടെത്തി.

പത്തനംതിട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജി പ്രസാദിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവൻറ്റീവ് ഓഫീസർമാരായ ബി ശശിധരൻ പിള്ള, ടിഎസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടിഎൻ ബിനുരാജ്, പിടി അബ്ദുൽ സലാം, എൻ പ്രവീൺ, ആനന്ദ് കെഎസ് എന്നിവർ പങ്കെടുത്തു.

Last Updated : Jun 17, 2021, 6:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.