ETV Bharat / state

തമിഴ്‌നാട് സ്വദേശിനിയായ 12 കാരിയെ ദത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 109 വർഷം കഠിനതടവും പിഴയും - 109 വർഷം കഠിനതടവും പിഴയും

Girl was adopted and sexually abused : 12 വയസുകാരിയെ ദത്തെടുത്ത് പീഡിപ്പിച്ച പന്തളം സ്വദേശിക്ക് ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

Twelve Years Old Girl raped  Girl was adopted and sexually abused  rape  man sentenced to 109 years Imprisonment  tamilnadu Girl raped  12 കാരിയെ ദത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു  പീഡനം  തമിഴ്‌നാട് സ്വദേശിനിയെ ദത്തെടുത്ത് പീഡിപ്പിച്ചു  ദത്തെടുത്ത് പീഡനം  109 വർഷം കഠിനതടവും പിഴയും  അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി
Twelve Years Old Girl was adopted and sexually abused
author img

By ETV Bharat Kerala Team

Published : Nov 10, 2023, 8:28 PM IST

Updated : Nov 13, 2023, 3:24 PM IST

പത്തനംതിട്ട : തമിഴ്‌നാട് സ്വദേശിയായ 12 വയസുകാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന ശിക്ഷ വിധിച്ച് പ്രത്യേക കോടതി (Girl was adopted and sexually abused). പന്തളം കുരമ്പാല പൂഴിക്കാട് സ്വദേശി അനിയനെന്ന് വിളിക്കുന്ന തോമസ് സാമൂവൽ (63)നാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 109 വർഷം കഠിനതടവും 6,25,000 പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും രണ്ട് മാസവും കൂടി അധികതടവ് അനുഭവിക്കണമെന്നും പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.

2021 മാർച്ച്‌ 26 നും 2022 മേയ് 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ 12 കാരിയുൾപ്പെടെ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും പിതാവിന്‍റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നിരുന്നത്. തിരുവല്ല കടപ്രയിൽ കടത്തിണ്ണയിൽ ഇവർ കഴിയുന്നതുകണ്ട് മുൻ ബ്ലോക്ക് പ്രസിഡന്‍റ് സൂസമ്മ പൗലോസ് ഇടപെട്ട് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു.

സമിതി കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിച്ചതിനെത്തുടർന്ന്, ആൺകുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെൺകുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുക്കുകയായിരുന്നു. 12 കാരിയെ പ്രതിയുടെ പന്തളത്തെ വീട്ടിലും വളർത്താൻ ദത്തുനൽകി. തുടർന്ന്, കുട്ടികളെ സുരക്ഷിതയിടങ്ങളിൽ എത്തിച്ചു എന്ന് കരുതിയ വല്യമ്മ തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്‌തിരുന്നു.

മക്കൾ ഇല്ലാതിരുന്ന പ്രതിയും ഭാര്യയും പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്ന് സമ്മതിച്ച് വാക്കുനൽകി ഏറ്റെടുത്ത ശേഷം, കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് പിന്നീട് പ്രതി വിധേയയാക്കിയത്. അന്നുമുതൽ ഒരു വർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. മലയാളം ശരിക്കറിയാത്ത കുട്ടിക്ക്, തനിക്ക് ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞിരുന്നില്ല.

ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു. അതിനിടെ, പ്രതിയുടെ ഭാര്യ സ്‌കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. ഈ സമയം കുട്ടിയെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഇയാൾ ശിശുക്ഷേമസമിതിയെ സമീപിക്കുകയും കുട്ടിയെ തിരികെ ഏൽപ്പിക്കുകയും ചെയ്‌തു. ഇതറിഞ്ഞപ്പോൾ ആൺകുഞ്ഞിനെ ദത്തെടുത്ത വീട്ടുകാർ സമിതിയെ സമീപിച്ച് 12 കാരിയെക്കൂടി ദത്ത് കിട്ടാൻ അപേക്ഷ നൽകി.

അനുകൂലമായ ഉത്തരവുണ്ടായതോടെ അവർ പെൺകുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്‌തു. തുടർന്ന് ആ വീട്ടിലെ അമ്മയോട് പെൺകുട്ടി വിവരങ്ങൾ ധരിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പന്തളം പൊലീസിനെ വീട്ടുകാർ സമീപിച്ചതും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്‌തു. 2022 ഓഗസ്റ്റ് 23 ന് അന്നത്തെ പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന ശ്രീകുമാറാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

അത്യന്തം ദുരിതപൂർണമായ ജീവിതത്തിനിടെ ബാലിക നേരിട്ട ദുരനുഭവങ്ങൾ ബോധ്യപ്പെട്ട കോടതി ഇന്ത്യൻ ശിക്ഷ നിയമം, പോക്‌സോ, ബാലനീതി നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി പ്രതിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. ഈ കേസിന്‍റെ വിചാരണയ്‌ക്കിടെ പ്രോസിക്യൂഷന്‍ 26 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി.

Last Updated : Nov 13, 2023, 3:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.