പാലക്കാട് : അട്ടപ്പാടി പുളിയപ്പതി ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാന് ഇറങ്ങി. മണിക്കൂറുകളോളം അക്രമം നടത്തിയ കാട്ടാനയെ ഏറെ പണിപ്പെട്ടാണ് മേഖലയിൽ നിന്നും തുരത്തിയത്. ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് പ്രദേശത്ത് ഒറ്റയാന് ആദിവാസി യുവാവിനെ ചവിട്ടി കൊന്നിരുന്നു. അതേ ആന തന്നെയാണ് വീണ്ടും ഇറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
ആദിവാസി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. പുളിയപ്പതി അടക്കമുള്ള സ്ഥലങ്ങളില്‍ കാട്ടാനകള്‍ നിരന്തരം ഇറങ്ങാറുണ്ട്. അതിനിടെയാണ് ഒറ്റയാന് ഭീതി സൃഷ്ടിക്കുന്നത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് ഒറ്റയാന് വീണ്ടും ഇറങ്ങിയത്. ഭീതിയോടെയാണ് ജനങ്ങള്‍ ഇവിടെ കഴിയുന്നത്. നേരം ഇരുട്ടിയാൽ തന്നെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.