ETV Bharat / state

സ്ഫോടകവസ്തു കടിച്ച് ആന കൊല്ലപ്പെട്ട സംഭവം; കർഷകൻ അറസ്റ്റിൽ - പാലക്കാട്

കാട്ടാന  കാട്ടാന ചെരിഞ്ഞ സംഭവം  wild elephant death in Kerala  one Person arrested  പാലക്കാട്  മന്ത്രി കെ.രാജു
സ്ഫോടകവസ്തു കടിച്ച് ആന കൊല്ലപ്പെട്ട സംഭവം; ഒരാള്‍ അറസ്റ്റില്‍
author img

By

Published : Jun 5, 2020, 10:09 AM IST

Updated : Jun 5, 2020, 3:28 PM IST

15:12 June 05

സ്ഫോടകവസ്തു കടിച്ച് ആന കൊല്ലപ്പെട്ട സംഭവത്തിൽ കർഷകൻ അറസ്റ്റിൽ

10:03 June 05

പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു

സ്ഫോടകവസ്തു കടിച്ച് ആന കൊല്ലപ്പെട്ട സംഭവം; കർഷകൻ അറസ്റ്റിൽ

പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന സ്ഫോടക വസ്തു കടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. വനം മന്ത്രി കെ.രാജുവാണ് ഇക്കാര്യമറിയിച്ചത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 

അറസ്റ്റിലായ കർഷകനെ ഇന്നലെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. താനാണ് കൃത്യം ചെയ്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പന്നിയെ ഓടിക്കാനാണ് സ്ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ വെച്ചതെന്നും അത് ആന ഭക്ഷിക്കുമെന്ന് കരുതിയില്ലെന്നുമാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

അതേ സമയം, കേരളത്തിൽ എല്ലാ ദിവസവും വന്യജീവികൾ കൊല്ലപ്പെടുന്നുവെന്ന് ചിലർ പറയുന്നത് തെറ്റിദ്ധാരണ കൊണ്ടൊണെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. വന്യ ജീവികളെയും വനങ്ങളെയും സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. മികച്ച രീതിയിൽ വനവും വന്യജീവികളെയും സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ എന്നും വന്യ ജീവികൾ കൊല്ലപ്പെടുന്നുവെന്ന മനേക ഗാന്ധിയുടെ പ്രസ്താവനയ്ക്കാണ് മന്ത്രി മറുപടി നൽകിയത്.

Last Updated : Jun 5, 2020, 3:28 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.