ETV Bharat / state

പാലക്കാട് കാനയിൽ വീണ്‌ കുട്ടിക്കൊമ്പൻ ചെരിഞ്ഞു ; തമ്പടിച്ച് കാട്ടാനക്കൂട്ടം

സ്ഥലത്ത്‌ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ പുതുശേരി സൗത്ത്‌ സെക്‌ഷൻ ഓഫിസർ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വിരട്ടി ഓടിച്ചു

male calf found dead in palakkad  wild elephant calf dead  കാനയിൽ വീണ്‌ കുട്ടിക്കൊമ്പൻ ചെരിഞ്ഞു  കാട്ടാന ചെരിഞ്ഞു
കാനയിൽ വീണ്‌ കുട്ടിക്കൊമ്പൻ ചെരിഞ്ഞു
author img

By

Published : May 22, 2022, 10:33 PM IST

പാലക്കാട് : കാട്ടാനക്കൂട്ടത്തിലെ ഒന്നര മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ കാനയിൽ വീണ് ചെരിഞ്ഞു. ഞായറാഴ്‌ച പുലർച്ചെയാണ്‌ കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ കുഴിയിൽ വീണ്‌ ചെരിഞ്ഞത്‌. സ്ഥലത്ത്‌ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ പുതുശേരി സൗത്ത്‌ സെക്‌ഷൻ ഓഫിസർ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വിരട്ടി ഓടിച്ചു.

തുടർന്ന് രാവിലെ എട്ടിന്‌ ആനയുടെ ജഡം വാഹനത്തിൽ കയറ്റി വാളയാർ നടുപ്പതി ഊരിലെത്തിച്ചു. തൃശൂരിൽ നിന്നുള്ള വെറ്ററിനറി സർജൻ എ.ഡേവിഡ്‌ എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോർട്ടം നടത്തി. വാളയാർ റേഞ്ച്‌ ഓഫിസർ ആഷിക്‌ അലി, സെക്ഷൻ ഫോറസ്റ്റർ വി.സുരേഷ്‌ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. ഉച്ചയോടെ നടുപ്പതി ഊരിൽ ആനയുടെ ജഡം സംസ്‌കരിച്ചു.

കുട്ടിയാനയെ മാറ്റിയിട്ടും ഐഐടി പരിസരത്തും പന്നിമടയിലും കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചു. പടക്കമെറിഞ്ഞും തീപ്പന്തം കാണിച്ചും വനം വാച്ചർമാരുടെ നേതൃത്വത്തിൽ വൈകിട്ടോടെ ഇവയെ ഉൾക്കാട്ടിലേക്ക്‌ കയറ്റി. ആനക്കൂട്ടത്തിലെ പ്രായം കുറഞ്ഞ കൊമ്പനാണ്‌ ചെരിഞ്ഞത്‌. 16 അംഗ ആനക്കൂട്ടത്തിലെ മൂന്ന് ആനകൾ കഴിഞ്ഞ വർഷം നവക്കരയിൽ ട്രെയിനിടിച്ച്‌ ചെരിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.