സൂര്യ നായകനായ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കങ്കുവ ആഗോളതലത്തില്‍ ഇന്നലെ (നവംബര്‍14) യാണ് പ്രദര്‍ശനത്തിന് എത്തിയത്. സമ്മിശ്ര പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. തമിള്‍റോക്കോഴ്‌സ്, ടെലിഗ്രാം, ടോറന്‍റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കങ്കുവയുടെ വ്യാജ പ്രിന്‍റ് പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
1080p മുതല്‍ 240p വരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പം തിരഞ്ഞ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട സേര്‍ച്ച് വേഡുകളും തയാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കങ്കുവയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.
ചിത്രം ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നിര്‍മാതാക്കാളായ സ്‌റ്റുഡിയോ ഗ്രീന്‍ വ്യക്തമാക്കി. ആന്‍റി പൈറസി ടീം സജ്ജരായിക്കഴിഞ്ഞു. ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിക്കരുതെന്നും അത്തരക്കാര്‍ നിയമനടപടിക്ക് വിധേയരാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ആഗോളവ്യാപകമായി 38 ഭാഷകളിലാണ് കങ്കുവ റിലീസായത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‌തത്.
സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിഷ പടാനി, ബോബി ഡിയോള്‍, ജഗപതി ബാബു, നടരാജന്‍ സുബ്രഹ്മണ്യം, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു.കലാസംവിധാനം - മിലൻ,കോസ്റ്റ്യൂം ഡിസൈനർ - അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, രചന - ആദി നാരായണ, സംഭാഷണം - മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്‌റ്റിൽസ്- സി. എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, അസോസിയേറ്റ് ഡയറക്‌ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം, എസ്. നാഗേന്ദ്രൻ,കോ ഡയറക്‌ടേഴ്‌സ് - ഹേമചന്ദ്രപ്രഭു - തിരുമലൈ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ് മണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാമ ഡോസ്, കളറിസ്റ്റ് - കെ എസ് രാജശേഖരൻ, വിഎഫ്എക്‌സ് ഹെഡ് - ഹരിഹര സുതൻ, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി.
Also Read:കങ്കുവ തിയേറ്ററില്‍ ആഞ്ഞടിച്ചോ? പ്രേക്ഷക പ്രതികരണം ഇങ്ങനെ