പാലക്കാട്: മണ്ണാർക്കാട് കക്കുപ്പടി ഊരിനടുത്തുള്ള പുഴയിൽ നിന്നും 418 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബാരലുകളിലും കുടങ്ങളിലും കന്നാസുകളിലുമായി കുഴിച്ചിട്ട നിലയിൽ വാഷും ചാരായവും കണ്ടെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പും ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചും അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പനയും വ്യാജമദ്യനിര്‍മാണവും വ്യാപകമാണ്. ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസർ സൽമാൻ റസാലി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ്, ജോൺസൺ, ഡ്രൈവർ അനുരാജ് എന്നിവർ പങ്കെടുത്തു.