ETV Bharat / state

8 മാസത്തിനിടെ 13 മരണം ; വാളയാർ-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ - Walayar Vadakkancheri National Highway Accidental Deaths

46 അപകടങ്ങളിലായി 13 പേർ കൊല്ലപ്പെട്ടു. അപകടങ്ങളിലേറെയും ഈവര്‍ഷം

വാളയാർ വടക്കഞ്ചേരി ദേശീയപാത അപകടങ്ങൾ  വാളയാർ വടക്കഞ്ചേരി ദേശീയപാത അപകട മരണങ്ങൾ  വാളയാർ വടക്കഞ്ചേരി ദേശീയപാത  ഇരട്ട സഹോദരങ്ങളുടെ അപകട മരണം  Walayar Vadakkancheri National Highway Accidental Deaths  accident deaths
അപകടങ്ങൾ പെരുകി വാളയാർ-വടക്കഞ്ചേരി ദേശീയപാത
author img

By

Published : Apr 11, 2022, 4:53 PM IST

പാലക്കാട് : അപകടങ്ങളും മരണങ്ങളും തുടർക്കഥയാണ് വാളയാർ-വടക്കഞ്ചേരി ദേശീയ പാതയില്‍. പൊലീസ്‌, മോട്ടോർ വാഹന വകുപ്പ്‌, അഗ്നിശമന സേന എന്നിവരുടെ കണക്ക്‌ പ്രകാരം കഴിഞ്ഞ 8 മാസത്തിനിടെ 46 അപകടങ്ങളിലായി 13 പേർ കൊല്ലപ്പെട്ടു. 2022ലാണ് അപകടങ്ങളിലേറെയും നടന്നത്.

കഴിഞ്ഞ ദിവസം ദേശീയ പാത ചെടയൻ കാലായിൽ ലോറിയ്ക്ക്‌ പുറകിൽ സ്‌കൂട്ടറിടിച്ച്‌ എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇരുചക്ര യാത്രക്കാരാണ് കൂടുതലും മരിച്ചത്. അമിത വേഗതയും അശ്രദ്ധയും ദേശീയ പാതയോരത്തെ അനധികൃത പാർക്കിംഗുമാണ് അപകടങ്ങൾക്ക്‌ കാരണമാകുന്നത്‌.

ഒരാഴ്‌ച മുൻപ്‌ നിർത്തിയിട്ട ലോറിക്ക്‌ പുറകിൽ കാറിടിച്ച്‌ തമിഴ്‌നാട്‌ സ്വദേശികളായ വ്യവസായികൾ മരിച്ചിരുന്നു. ദേശീയ പാതയിൽ ചില ഭാഗങ്ങളിൽ വേണ്ടത്ര തെരുവ്‌ വിളക്കുകൾ ഇല്ലാത്തതും സർവീസ് റോഡുകൾ ഇല്ലാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കഞ്ചിക്കോട്‌ അഗ്നിശമന സേനയുടെ കണക്ക്‌ പ്രകാരം ചെറുതും വലുതുമായ ഇരുപതിലേറെ വാഹനാപകടങ്ങൾ ഒരു മാസം സംഭവിക്കുന്നു.

Also read: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു നവ വരന്‍ മരിച്ചു

ദേശീയ പാതയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച്‌ എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനല്‍കി സ്വദേശത്ത് സംസ്‌കാരം നടത്തി. ചെടയൻകാലായിൽ വെച്ച്‌ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ മറ്റൊരു വാഹനമിടിച്ച്‌ മുന്നിൽ സഞ്ചരിച്ച ലോറിയുടെ ടയറിൽ കുരുങ്ങിയാണ് എറണാകുളം വടവുകോട്‌ കൈമണ്ണിൽ വീട്ടിൽ ജോണിന്‍റെ മക്കളായ ദീപക്‌ മാത്യു ജോൺ(35) ദീപു മാത്യു ജോൺ(35) എന്നിവർ മരിച്ചത്‌. മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു.

സോളാർ പ്ലാന്‍റ് എഞ്ചിനിയർമാരായ ഇവർ കോയമ്പത്തൂരിൽ നിന്നും നാട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്‌. ഹൈവേ പൊലീസ്‌, കസബ ഇൻസ്പെക്‌ടർ എൻ എസ്‌ രാജീവ്‌ കഞ്ചിക്കോട്‌ അസി. സ്റ്റേഷൻ ഓഫീസർ ജി മധു, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ യു എം അനിൽകുമാർ, എ എം വി ഐ മാരായ എൻ സാബിൻ, ആനന്ദഗോപൻ എന്നിവർ സംഭവസ്ഥലത്ത്‌ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.