പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മൂന്നു പ്രതികളെയും ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യമായതിനാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രോസിക്യൂഷൻ വാദം. ഇക്കാര്യത്തിൽ കോടതി ഉച്ചതിരിഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കും. പ്രതികളായ വി .മധു, എം. മധു, ഷിബു എന്നിവർ കോടതിയിൽ ഹാജരായിരുന്നു. കഴിഞ്ഞ ആറിന് ഹൈക്കോടതിയാണ് വിചാരണക്കോടതി വിധി റദ്ദാക്കി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്.
വാളയാർ കേസ്; തുടരന്വേഷണത്തിനായി അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചു - Defendants appeared in court
മൂന്നു പ്രതികളെയും ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.