ETV Bharat / state

മോദി സർക്കാരിനെതിരെ തൊഴിലാളികളും കർഷകരും അണിചേരണം: വിജു കൃഷ്‌ണൻ - modi government

മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിലിൽ പത്ത് ലക്ഷം കർഷകരും തൊഴിലാളികളും അണിനിരക്കുന്ന പാർലമെന്‍റ് മാർച്ച് നടത്തുമെന്ന് വിജു കൃഷ്‌ണൻ

വിജു കൃഷ്‌ണൻ  തൊഴിലാളികളും കർഷകരും അണിചേരണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  viju Krishnan against modi government  kerala news  malayalam news  നരേന്ദ്ര മോദി സർക്കാർ  പാർലമെന്‍റ് മാർച്ച്  അഖിലേന്ത്യ കിസാൻസഭ  മോദിയുടെ ജനദ്രോഹ നയങ്ങൾ  kerala news  malayalam news  viju Krishnan  All India Kisansabha  Modi anti people policies  modi government  Parliament March
മോദി സർക്കാരിനെതിരെ വിജു കൃഷ്‌ണൻ
author img

By

Published : Dec 11, 2022, 3:35 PM IST

പാലക്കാട്‌: നരേന്ദ്ര മോദി സർക്കാരിനെതിരായ ഐക്യ പോരാട്ടത്തിന്‌ കർഷകരുൾപ്പടെ എല്ലാ തൊഴിലാളികളും മുന്നിട്ടിറങ്ങണമെന്ന്‌ അഖിലേന്ത്യ കിസാൻ സഭ ജോയിന്‍റ് സെക്രട്ടറി വിജു കൃഷ്‌ണൻ പറഞ്ഞു. കർഷകരുടെ ആദായം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സർക്കാർ എട്ടുവർഷത്തിനിടെ ഒന്നും ചെയ്‌തില്ല. ഈ കാലയളവിൽ രാജ്യത്ത് 1.12 ലക്ഷം കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്‌തു.

പല മേഖലയിലായി 2.30 ലക്ഷം തൊഴിലാളികളാണ് ആത്മഹത്യ ചെയ്‌തത്. മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിലിൽ പത്ത് ലക്ഷം കർഷകരും തൊഴിലാളികളും അണിനിരക്കുന്ന പാർലമെന്‍റ് മാർച്ച് നടത്തും. കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷക സമരത്തെ ഫാസിസത്തിനും ചൂഷണത്തിനുമെതിരായ സമീപകാല ലോക ചരിത്രത്തിലെ വലിയ മുന്നേറ്റമായാണ് നോം ചോംസ്‌കിയെപോലുള്ള ചരിത്രകാരന്മാർ വിലയിരുത്തിയത്.

ALSO READ: പൊതുമേഖല സ്ഥാപനങ്ങളോട്‌ ബിജെപിക്ക് അയിത്തം; പേര് കേള്‍ക്കുമ്പോള്‍ മോദി സര്‍ക്കാരിന് ഗ്രഹണി പിടിക്കുന്നു: എ കെ ബാലന്‍

ഈ സമര വിജയത്തിന് നട്ടെല്ലായത് ഓൾ ഇന്ത്യ കിസാൻസഭയാണെന്ന് മുതിർന്ന കർഷക നേതാക്കൾ തന്നെ പറഞ്ഞത് ചെങ്കൊടി പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണെന്നും വിജു കൃഷ്‌ണൻ പറഞ്ഞു. അഖിലേന്ത്യ കിസാൻസഭ സമ്മേളനത്തിനുള്ള ദീപശിഖ ജാഥയ്‌ക്ക്‌ വാളയാറിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വിജു കൃഷ്‌ണൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.