പാലക്കാട്: വാളയാര്‍ കേസില്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെ സര്‍ക്കാര്‍ അഭിഭാഷകര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടു. കേസിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് സർക്കാരിന് നിർബന്ധബുദ്ധി ഉണ്ടെന്നും അതുകൊണ്ടുതന്നെയാണ് സർക്കാർ പുനർ വിചാരണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നതെന്നും അഭിഭാഷകർ പറഞ്ഞു.
ശാസ്ത്രീയമായ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകൾ പോലും കേസിന്‍റെ വിചാരണ വേളയിൽ കോടതിയിൽ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി. അതേസമയം കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്ന പുനരന്വേഷണം എന്നത് നിയമപരമായി സാധ്യമല്ലെന്നും തുടരന്വേഷണം മാത്രമേ നിലനിൽക്കൂ എന്നും സർക്കാർ അഭിഭാഷകർ പറഞ്ഞു. ആവശ്യമെങ്കില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ നിക്കോളാസ് ജോസഫ് വ്യക്തമാക്കി. അഡീഷണൽ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസ്, സീനിയർ ഗവൺമെൻറ് പ്ലീഡർമാരായ എസ് യു നാസർ, സി കെ സുരേഷ് എന്നിവരാണ് വാളയാറിൽ എത്തിയത്.