ETV Bharat / state

അനധികൃത ഇഷ്‌ടിക ചൂളക്ക് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമ്മോ - bricks factory

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചൂള പ്രർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പാരിസ്ഥിതിക നിയമങ്ങളൊന്നും പാലിക്കാതെയുള്ള ചൂളയുടെ പ്രവർത്തനം സംബന്ധിച്ച് ഇടിവി ഭാരത് വാർത്ത നൽകിയതിനെതുടർന്നാണ് നടപടി.

അനധികൃത ഇഷ്‌ടിക ചൂള  സ്റ്റോപ്പ് മെമോ  ഇടിവി ഭാരത് വാർത്ത  ഉദ്യോഗസ്ഥരുടെ ഒത്താശ  ഐക്യ വേദി പ്രവർത്തകർ  VADAKARAPATHY  bricks factory  stop memo
അനധികൃത ഇഷ്‌ടിക ചൂളക്ക് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമോ
author img

By

Published : Jun 30, 2020, 11:18 AM IST

പാലക്കാട്‌: വടകരപ്പതിയിലെ അനധികൃത ഇഷ്‌ടിക ചൂളക്ക് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമ്മോ. പരിസ്ഥിതി പ്രവർത്തകരുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് ചൂളക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാരിസ്ഥിതിക നിയമങ്ങളൊന്നും പാലിക്കാതെയുള്ള ചൂളയുടെ പ്രവർത്തനം സംബന്ധിച്ച് ഇടിവി ഭാരത് വാർത്ത നൽകിയിരുന്നു.

തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന വടകരപ്പതി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഇഷ്‌ടിക ചൂള പ്രവർത്തിച്ചിരുന്നത്. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചൂള പ്രർത്തിച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇത്തരത്തിൽ നിയമപരമല്ലാത്ത ചൂളകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ജില്ലാ പരിസ്ഥിതി ഐക്യ വേദി പ്രവർത്തകർ പറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.