ETV Bharat / state

കാറില്‍ കടത്തുകയായിരുന്ന 600 കിലോഗ്രാം ഹാൻസ് പിടികൂടി - പാലക്കാട്

കോയമ്പത്തൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന ഹാന്‍സ് ആണ് എക്‌സൈസ് സംഘം പിടികൂടിയത്.

ഹാൻസ് പിടിച്ചെടുത്ത് എക്സൈസ്  സംഘം
author img

By

Published : Jul 16, 2019, 5:43 PM IST

Updated : Jul 16, 2019, 7:12 PM IST

പാലക്കാട്: വാളയാർ വഴി 600 കിലോഗ്രാം ഹാൻസ് കടത്താൻ ശ്രമിച്ചയാളെ എക്സൈസ് സംഘം പിടികൂടി. പെരുമ്പാവൂർ സ്വദേശിയായ നിയാസിനെയാണ് പിടികൂടിയത്. ഇന്‍റലിജൻസിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വാളയാർ ടൗൺ പ്ലാസയിൽ വച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് 600 കിലോഗ്രാം ഹാന്‍സ് കൊണ്ടുപോകുകയായിരുന്നു ഇയാള്‍. സ്വിഫ്റ്റ് ഡിസയർ കാറിന്‍റെ ഡിക്കിയിലും പിൻസീറ്റുകളിലുമായി ചാക്കുകളിൽ നിറച്ച നിലയിലാണ് ഹാന്‍സ് കണ്ടെടുത്തത്.

കോയമ്പത്തൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന ഹാന്‍സ് ആണ് എക്‌സൈസ് സംഘം പിടികൂടിയത്.

എക്സൈസ് സിഐ പി കെ സതീഷ്, എക്സൈസ് ഇൻസ്പെക്ടറായ എം റിയാസ്, പ്രിവന്‍റീവ് ഓഫീസർമാരായ പി എം രാജേഷ് കുമാർ, എം യൂനസ്, സെന്തിൽ കുമാർ, വി സജീവ്, കെ സജിത്ത്, സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയാസിനെ പിടികൂടിയത്. ഇതിന് മുമ്പും സമാനമായ കേസിൽ വാളയാറിൽ നിന്ന് തന്നെ ഇയാളെ പിടികൂടിയിട്ടുണ്ട്. ഇത്തരം കേസുകളിൽ ലഭിക്കുന്ന ശിക്ഷ ചെറുതായതിനാലാണ് പ്രതികൾ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതെന്ന് എക്സൈസ് സിഐ പി കെ സതീഷ് പറഞ്ഞു.

Intro:വാളയാറിൽ നിന്നും 600 കിലോഗ്രാം ഹാൻസ് എക്സൈസ് സംഘം പിടിച്ചെടുത്തു

Body:വാളയാർ വഴി 600 കിലോഗ്രാം ഹാൻസ് കടത്താൻ ശ്രമിച്ചയാളെ എക്സൈസ് സംഘം പിടികൂടി. പെരുമ്പാവൂർ സ്വദേശിയായ നിയാസിനെ ആണ് പിടികൂടിയത്. ഇൻറ്റെലിജെൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വാളയാർ ടൗൺ പ്ലാസയിൽ വച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടുന്നത്. കോയമ്പത്തൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് സ്വിഫ്റ്റ് ഡിസയർ കാറിൽ ഡിക്കിയിലും പിൻസീറ്റുകളിലുമായി ചാക്കുകളിൽ കെട്ടി നിറച്ച നിലയിൽ 600 കിലോഗ്രാം ഹാൻസ്
കണ്ടെടുക്കുന്നത്. എക്സൈസ് സിഐ പി കെ സതീഷ്, എക്സൈസ് ഇൻസ്പെക്ടറായ എം റിയാസ്,
പ്രിവൻറീവ് ഓഫീസർമാരായ
പി എം രാജേഷ് കുമാർ, എം യൂനസ്, സെന്തിൽ കുമാർ, വി സജീവ്, കെ സജിത്ത്, സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇതിനു മുൻപും സമാനമായ കേസിൽ വാളയാറിൽ നിന്നുതന്നെ ഇയാളെ പിടികൂടിയിട്ടുണ്ട്. ഇത്തരം കേസുകളിൽ ലഭിക്കുന്ന ശിക്ഷയുടെ അളവ് ചെറുതായതിനാലാണ് പ്രതികൾ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതെന്ന് എക്സൈസ് സി ഐ പി കെ സതീഷ് പറഞ്ഞു

Conclusion:ഇ ടി വി ഭാരത് പാലക്കാട്
Last Updated : Jul 16, 2019, 7:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.