ETV Bharat / state

പാലക്കാട് നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു - വി.മുരളീധരൻ

മുൻപ് പലവട്ടം ഉദ്ഘാടനം ചെയ്ത പദ്ധതികളാണ് ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് ഇടതു കൗൺസിലർമാർ ഉദ്ഘാടന ചടങ്ങിനു മുൻപ് വേദിയിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു

Union Minister V Muraleedharan  Palakkad Urban Council  വി.മുരളീധരൻ  പാലക്കാട് നഗരസഭ
പാലക്കാട് നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു
author img

By

Published : Feb 29, 2020, 10:43 PM IST

പാലക്കാട്: നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. കൽമണ്ഡപം ബസ് ടെർമിനലിന്‍റെയും നാല് ഫുട്ട് ഓവർ ബ്രിഡ്‌ജുകളുടെയും ശിലാസ്ഥാപനവും നഗരത്തിലെ സിസിടിവി ക്യാമറ നിരീക്ഷണം, കൊപ്പം പ്രൈമറി ഹെൽത്ത് സെന്‍റര്‍, മൂന്ന് സ്കൂളുകളിലെ സോളാർ പ്ലാന്‍റ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിർവഹിച്ചു.

പാലക്കാട് നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു

പാലക്കാട് നഗരസഭ ചെയർപേഴ്‌സണ്‍ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ, കൊച്ചിന്‍ ഷിപ്പ്‌ യാർഡ് ഡയറക്ടർ അഡ്വ. ഇ. കൃഷ്ണദാസ്, പാലക്കാട് ഡിവൈഎസ്‌പി ഷാജു പി.എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. അതേസമയം മുൻപ് പലവട്ടം ഉദ്ഘാടനം ചെയ്ത പദ്ധതികളാണ് ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് ഇടതു കൗൺസിലർമാർ ഉദ്ഘാടന ചടങ്ങിനു മുൻപ് വേദിയിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.