പാലക്കാട്: ലോറിയുടെ പിന്നില്‍ സ്കൂട്ടറിടിച്ച് എറണാകുളം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. എറണാകുളം കണയന്നൂർ സ്വദേശികളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 10 മണിക്ക് ദേശീയപാതയിലെ ചെടയന്‍കാലായിലാണ് സംഭവം.
കോയമ്പത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന യുവാക്കള്‍ ടാങ്കര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടയറില്‍ കുരുങ്ങുകയായിരുന്നു. ലോറി ഇരുവരുടെയും ശരീരത്തില്‍ കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കസബ പൊലീസ്, കഞ്ചിക്കോട് അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാത്രി തന്നെ ബന്ധുക്കളെയും വിവരമറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പോസ്റ്റ്മാർട്ടം അടക്കമുള്ള നടപടികളെ സ്വീകരിക്കും.
also read: മലൈക അറോറയുടെ കാര്‍ നിയന്ത്രണം വിട്ട് 4 വാഹനങ്ങളിലിടിച്ചു ; തലയ്ക്ക് പരിക്കേറ്റ നടി ചികിത്സയില്‍