പാലക്കാട്: ജില്ലയിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോങ്ങാട്, മങ്കര സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എങ്ങനെയാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.
പൊലീസുകാരിൽ നടത്തിയ ആന്‍റിബോഡി പരിശോധനയിൽ പോസിറ്റീവായതിനെ തുടര്‍ന്ന് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മങ്കര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, കോങ്ങാട് സ്റ്റേഷനിലെ പറളി സ്വദേശിയായ ഗ്രേഡ് എസ്ഐ എന്നിവരിലാണ് രോഗം കണ്ടെത്തിയത്. പൊലീസുകാർക്കുള്ള ആന്‍റിബോഡി പരിശോധന ജില്ലയിൽ തുടരുകയാണ്.