ETV Bharat / state

കുതിരാൻ അപകടത്തിൽ മരിച്ച രണ്ട് പേർ കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികൾ - പാലക്കാട്

ലോറി ചെന്ന് ഇടിച്ച കാറിലെ യാത്രക്കാരനാണ് മരിച്ച മൂന്നാമത്തെ ആൾ. പാലക്കാട്‌ ഭാഗത്തു നിന്നും വരികയായിരുന്ന ചരക്കുലോറിയാണ് കുതിരാനിൽ വൻ അപകടത്തിനിടയാക്കിയത്.

കുതിരാൻ അപകടം  കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികൾ  പാലക്കാട്  kuthiran accident
കുതിരാൻ അപകടത്തിൽ മരിച്ച രണ്ട് പേർ കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികൾ
author img

By

Published : Dec 31, 2020, 11:58 AM IST

പാലക്കാട്‌:നിയന്ത്രണം വിട്ട ചരക്ക്‌ ലോറി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷ്, നിഖിൽ എന്നിവരാണ് മരിച്ചത്. ഇവർ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്നവരാണ്. ലോറി ചെന്ന് ഇടിച്ച കാറിലെ യാത്രക്കാരനാണ് മരിച്ച മൂന്നാമത്തെ ആൾ. പാലക്കാട്‌ ഭാഗത്തു നിന്നും വരികയായിരുന്ന ചരക്കുലോറിയാണ് കുതിരാനിൽ വൻ അപകടത്തിനിടയാക്കിയത്.

അപകടത്തിൽ പെട്ട വാഹനങ്ങളെല്ലാം തന്നെ പാലക്കാട് ഭാഗത്തുനിന്ന് വരികയായിരുന്നു. ദേശീയപാതയിൽ കുതിരാൻ ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കെ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ചരക്കുലോറി മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിന് മീതെ പാഞ്ഞു കയറി. തുടർന്ന് മുന്നിൽ പോവുകയായിരുന്ന ടെമ്പോ ട്രാവലറിൽ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളെയും ഇടിച്ചിട്ട് മറ്റൊരു കാറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്നവരിൽ ഒരാൾ അപ്പോൾ തന്നെ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഹൈവേ പൊലീസിന്‍റെയും പീച്ചി പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഗുരുവായൂരിലേക്ക് കുട്ടിയുടെ ചോറൂണിന് പോകുകയായിരുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കുകളില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.