പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 11ന് കൊവിഡ് സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിക്കൊപ്പം ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മലപ്പുറം സ്വദേശി ഉൾപ്പെടെ പാലക്കാട് കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ചെന്നൈയിൽ ചായക്കട നടത്തുകയായിരുന്ന ഇവർ മെയ് ആറിന് രാവിലെയാണ് വാളയാർ അതിർത്തിയിലൂടെ നാട്ടിലേക്ക് വന്നത്. തമിഴ്‌നാട്ടുകാരനായ ഡ്രൈവർ അടക്കം ഒമ്പത് പേരടങ്ങുന്ന സംഘമായാണ് വാളയാറിൽ എത്തിയത്. ഒരുമണിക്കൂറോളം ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി തങ്ങിയിരുന്നു. രോഗം സ്ഥിരീകരിച്ച നാലുപേരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടൊപ്പം ദമാമിൽ നിന്നെത്തിയ പാലക്കാട് ആലത്തൂർ സ്വദേശിയായ ഒരാൾക്കും എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പാലക്കാട് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് കൊവിഡ്
ദമാമിൽ നിന്നെത്തിയ പാലക്കാട് ആലത്തൂർ സ്വദേശിയായ ഒരാൾക്ക് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.