ETV Bharat / state

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ - palakkad

ട്രെയിൻ മാർഗമുള്ള കള്ളക്കടത്ത് വർധിച്ച സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മിന്നൽ പരിശോധന  മിന്നൽ പരിശോധന  പാലക്കാട്  ഒലവക്കോട് റെയിൽവേ സ്റ്റേഷൻ  എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധന  arrested with cannabis  Two arrested  cannabis  palakkad  Crime news
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
author img

By

Published : Apr 18, 2021, 7:09 AM IST

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 10.800 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളായ വിദീപ് (23), ഷുഹൈബ് (25) എന്നിവരാണ് പിടിയിലായത്. എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിശാഖപട്ടണത്ത് നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി തൃശൂരിൽ എത്തിച്ച് ചില്ലറ വില്പന നടത്തുന്നവർക്ക് നൽകുകയാണ് ചെയ്യുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളിൽ ഒരാളായ വിദീപ്, 52 കിലോ കഞ്ചാവ് കടത്തിയ കേസിൽ ആന്ധ്രാ പ്രദേശിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ട്രെയിൻ മാർഗമുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നതായി സംശയിക്കുന്നതായും, തുടർന്നും എക്‌സൈസും റെയിൽവേ പൊലീസും സംയുക്തമായf പരിശോധനകൾ നടത്തുമെന്നും പാലക്കാട്‌ എക്‌സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ എ രമേശ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.