ETV Bharat / state

പട്ടാമ്പിയിൽ രണ്ടിടത്ത് വാഹനാപകടം; ഒമ്പത് പേർക്ക് പരിക്ക് - ഒമ്പത് പേർക്ക് പരിക്ക്

ആമയൂരിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർക്കും ഓങ്ങല്ലൂരിൽ നടന്ന വാഹനപകടത്തിൽ നാല് പേർക്കുമാണ് പരിക്കേറ്റത്

two accidents in pattambi palakkadu  patatmbi palakkdu  pattambi accident  പട്ടാമ്പിയിൽ രണ്ടിടത്ത് വാഹനാപകടം  ഒമ്പത് പേർക്ക് പരിക്ക്  പാലക്കാട് പട്ടാമ്പി
പട്ടാമ്പിയിൽ രണ്ടിടത്ത് വാഹനാപകടം; ഒമ്പത് പേർക്ക് പരിക്ക്
author img

By

Published : Feb 9, 2021, 7:52 PM IST

Updated : Feb 9, 2021, 8:24 PM IST

പാലക്കാട്: പട്ടാമ്പിയിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ആമയൂരിലും ഓങ്ങല്ലൂരിലുമാണ് അപകടങ്ങൾ നടന്നത്. ആമയൂരിൽ പുലർച്ചെ 12.30നാണ് അപകടം നടന്നത്. കൊപ്പം ഭാഗത്ത് നിന്നും പട്ടമ്പിയിലേക്ക് വരികയായിരുന്ന ബൈക്കിലും കാറിലും എതിരെ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിലും ബൈക്കിലും ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.

പട്ടാമ്പിയിൽ രണ്ടിടത്ത് വാഹനാപകടം; ഒമ്പത് പേർക്ക് പരിക്ക്

പട്ടാമ്പി ഭാഗത്ത് നിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ എതിരെ വന്ന മിനി പിക്കപ്പ് ഇടിച്ചാണ് ഓങ്ങല്ലൂരിലെ അപകടം നടന്നത്. തിങ്കളാഴ്‌ച രാത്രി 11 മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ പിക്കപ്പിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിക്കപ്പിൽ കുടുങ്ങിയ ആളുകളെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിന് ഷൊർണൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീമും എത്തിയിരുന്നു. ഓങ്ങല്ലൂരിൽ നടന്ന വാഹനപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്. പിക്കപ്പിലുണ്ടായിരുന്ന രാജേഷ്, ഗിരീഷ്, വിനീഷ്, ഷജീർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Updated : Feb 9, 2021, 8:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.