ETV Bharat / state

പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു, ചികിത്സാപിഴവെന്ന് ബന്ധുക്കൾ - തങ്കം ആശുപത്രി ചികിത്സാപിഴവ് മരണം

കഴിഞ്ഞ ദിവസമാണ് ഇതേ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചത്.

patient died treatment failure allegation against palakkad thankam hospital  treatment failure death allegation against palakkad thankam hospital  പാലക്കാട്‌ തങ്കം ആശുപത്രിയിൽ വീണ്ടും മരണം  ശസ്ത്രക്രിയക്കിടെ യുവതി മരിച്ചത് ചികിത്സാപിഴവെന്ന് ബന്ധുക്കൾ  പാലക്കാട്‌ തങ്കം ആശുപത്രി വിവാദം  തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു  തങ്കം ആശുപത്രി ചികിത്സാപിഴവ് മരണം  patient died treatment failure palakkad thankam hospital
പാലക്കാട്‌ തങ്കം ആശുപത്രിയിൽ വീണ്ടും മരണം; ശസ്ത്രക്രിയക്കിടെ യുവതി മരിച്ചത് ചികിത്സാപിഴവെന്ന് ബന്ധുക്കൾ
author img

By

Published : Jul 6, 2022, 9:46 AM IST

പാലക്കാട്‌: പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയില്‍ വീണ്ടും മരണം. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്‍റെ മകള്‍ കാര്‍ത്തികയാണ് (27) മരിച്ചത്. കാലിലെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു മരണം. ചികിത്സാപിഴവാണ് മരണകാരണമെന്നും മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഇതേ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനില്‍ക്കെയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം എന്നാരോപണം ഉയരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.