പാലക്കാട്: ജില്ലയിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടത്തി. ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ട്രാക്ടർ റാലി നടത്തിയത്. വിക്‌ടോറിയ കോളജിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് മണലി-കൊപ്പം ബൈപാസ് വഴിയെത്തിയ റാലി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
കർഷകസംഘം നേതാവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി.കെ. രാജേന്ദ്രന്‍ റാലി ഉദ്ഘാടനം ചെയ്തു. കർഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ പൊതുജനങ്ങൾ രംഗത്ത് വരേണ്ടതുണ്ടെന്ന് സി.കെ. രാജേന്ദ്രൻ പറഞ്ഞു. നൂറിലധികം ട്രാക്ടറുകളാണ് സമരത്തിന്‍റെ ഭാഗമായത്.