പാലക്കാട്: ജില്ലാ കർഷക സംരക്ഷണസമിതി ആഹ്വാനം ചെയ്‌ത പ്രതിഷേധ ജ്വാലയുടെ ഭാഗമായി സംസ്ഥാനത്ത് 180ൽ പരം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിന്‍റെ കർഷക നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ജില്ലാ കർഷക സംരക്ഷണ സമിതി പന്തം കൊളുത്തി പ്രകടനം നടത്തിയത്.
പാലക്കാട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കർഷക സംരക്ഷണ സമിതി ചക്കാന്തറ യൂണിറ്റ് നേതൃത്വം നൽകി. കർഷകരുടെ അതിജീവനത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ വിജയം കാണുന്നതു വരെ വിശ്രമമില്ലായെന്ന് കർഷക സംരക്ഷണ സമിതി അറിയിച്ചു. തെരുവിൽ നയിക്കുന്ന സമരങ്ങൾ സൂചനയാണെന്നും നിലനിൽപ്പിനായി പൊരുതുന്ന കർഷകർക്ക് നഷ്‌ടപ്പെടാൻ നിയമത്തിൻ്റെ ചങ്ങലക്കെട്ടുകളല്ലാതെ മറ്റെന്നുമില്ലെന്നും കർഷക സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
കർഷക നയങ്ങൾക്കെതിരെ പന്തം കൊളുത്തി പ്രതിഷേധം - പന്തം കൊളുത്തി പ്രതിക്ഷേധം
കേന്ദ്ര സർക്കാരിന്‍റെ കർഷക നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ജില്ലാ കർഷക സംരക്ഷണ സമിതി പന്തം കൊളുത്തി പ്രകടനം നടത്തിയത്.