ETV Bharat / state

ത്രീഫേസ് മെമു പാലക്കാടെത്തി; നാല് ദിവസത്തിനുള്ളിൽ ഓടി തുടങ്ങും

author img

By

Published : Oct 4, 2019, 8:15 PM IST

Updated : Oct 4, 2019, 8:32 PM IST

എമർജൻസി സ്റ്റോപ്പ് ബട്ടണുകൾ ,എൽ.ഇ.ഡി. ലൈറ്റുകൾ,ബയോ ശൗചാലയങ്ങൾ എന്നിവയാണ് മെമുവിന്‍റെ പ്രത്യേകതകള്‍

ത്രീഫേസ് മെമു പാലക്കാടെത്തി; നാല് ദിവസത്തിനുള്ളിൽ ഓടി തുടങ്ങും

പാലക്കാട്: ആദ്യത്തെ ത്രീഫേസ് മെമു പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. നാല് ദിവസത്തിനുള്ളിൽ മെമു സർവ്വീസ് ആരംഭിക്കും. 614 പേർക്ക് ഇരുന്നും 1788 പേർക്ക് നിന്നും മെമുവില്‍ യാത്രചെയ്യാനാകും. ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പൂർ കോച്ച് ഫാക്ടറിയിലാണ് മെമു നിർമിച്ചിരിക്കുന്നത്.

ത്രീഫേസ് മെമു പാലക്കാടെത്തി; നാല് ദിവസത്തിനുള്ളിൽ ഓടി തുടങ്ങും

മണിക്കൂറില്‍ 105 കിലോമീറ്ററാണ് മെമുവിന്‍റെ വേഗം. ലോക്കോ പൈലറ്റിന്‍റെയും ഗാര്‍ഡിന്‍റെയും കാബിനുകള്‍ ശീതീകരിച്ചവയാണ്. കുഷ്യനുള്ള സീറ്റുകൾ, ബയോ ശൗചാലയങ്ങൾ എമർജൻസി സ്റ്റോപ്പ് ബട്ടണുകൾ ,എൽ.ഇ.ഡി. ലൈറ്റുകൾ എന്നിവയാണ് കോച്ചുകളുടെ മറ്റ് പ്രത്യേകതകൾ.

ട്രെയിനിലെ എല്ലാ കാറുകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീതികൂടിയ ജനാലകളും വാതിലുകളും മെമുവിന് കൂടുതൽ ഭംഗി നൽകുന്നു.

Intro:ത്രീഫേസ് മെമു പാലക്കാട് നിന്നും
നാല് ദിവസത്തിനുള്ളിൽ ഓടി തുടങ്ങുംBody:
പാലക്കാട് റെയിൽവേ ഡിവിഷനായുള്ള ആദ്യത്തെ ത്രീഫേസ് മെമു പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പൂർ കോച്ച് ഫാക്ടറിയിൽ നിർമിച്ചതാണിത്. റെയില്വേയുടെ അഭിമാന സർവീസായ ട്രെയിന് 18ന് സമാനമായ ത്രീഫേസ് മെമു ഏറ്റവും മെച്ചപ്പെട്ട ത്രീഫേസ് എഞ്ചിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുക.
നാല് ദിവസത്തിനുള്ളിൽ മെമു സർവ്വീസ് ആരംഭിക്കും.
2402 പേർക്ക് യാത്രചെയ്യാവുന്ന മെമുവാണിത്. സ്റ്റെയിന്ലസ് സ്റ്റീല് നിര്മിതം. മണിക്കൂറില് 105 കിലോമീറ്ററാണ് വേഗം.

അധിക വേഗത്തിലും കുലുക്കം കുറയ്ക്കാനായി സെക്കന്ഡറി എയര് സസ്പെന്ഷനുണ്ട്.
പെട്ടെന്ന് വേഗം കൈവരിക്കുന്നതിനാല് സ്റ്റേഷനുകളില് നിര്ത്തി എടുക്കാന് അല്പസമയം മതി. ലോക്കോ പൈലറ്റിന്റെയും ഗാര്ഡിന്റെയും കാബിന് എ.സി.യാണ്. കുഷ്യന് സീറ്റുകള്, ബയോ ശൗചാലയങ്ങള്, എമര്ജന്സി സ്റ്റോപ്പ് ബട്ടണ്, എല്.ഇ.ഡി. ലൈറ്റുകള് എന്നിവയാണ് മറ്റ് പ്രത്യേകതകള്. സീറ്റുകളുടെ ബാക്ക് റെസ്റ്റിന്റെ ഉയരം(ചാരിയിരിക്കാൻ) കൂട്ടിയിട്ടുണ്ട്. എല്ലാ കാറുകളിലും സി.സി.ടി.വി. ക്യാമറയുണ്ട്.
ഭാരം കുറഞ്ഞ സൈ്ളഡിങ് ഡോറുകളും, ജി.പി.എസ്. പാസഞ്ചര് വിവരസാങ്കേതിക സംവിധാനവും കോച്ചുകളിലുണ്ട്. വീതികൂടിയ ജനാലകളും വാതിലുകളും കൂടുതല് ഭംഗി പകരുന്നു. 614 പേര്ക്ക് ഇരിക്കാനും 1788 പേര്ക്ക് നില്ക്കാനും കഴിയും.
Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Oct 4, 2019, 8:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.