ETV Bharat / state

മൂന്ന് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

ganja olavakkode  palakkad ganja  കഞ്ചാവ് പാലക്കാട്  ഒലവക്കോട് ജങ്‌ഷൻ റെയിൽവെ സ്റ്റേഷന്‍ കഞ്ചാവ്  ഡാൻസാഫ് സ്ക്വാഡ്
മൂന്ന് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
author img

By

Published : Jan 29, 2020, 10:23 PM IST

പാലക്കാട്: ഒലവക്കോട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് കിലോ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒന്നര ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന.

സംഭവത്തില്‍ പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന ശക്തമായതോടെ പ്രതികൾ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രമിന്‍റെ നിർദേശത്തെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈഎസ്‌പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Intro:3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിBody:

പാലക്കാട് : ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപം 3 കിലോ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസ്സെടുത്തു അന്വേഷിച്ചുവരുന്നു. കണ്ടെത്തിയ കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും. പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു.

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന ശക്തമായതോടെ പ്രതികൾ ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് സംശയിക്കുന്നു.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശത്തെ തുടർന്ന് നർകോട്ടിക് സെൽ DyടP ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.