ETV Bharat / state

പാലക്കാടിന്‍റെ മുഖച്ഛായ മാറുന്നു: കിൻഫ്ര ഫുഡ് പാര്‍ക്കില്‍ 13 കമ്പനികള്‍ കൂടി - കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ റൈസ് പാര്‍ക്ക് കൂടി വരാനുണ്ട്

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുത്തേകാനായി കിന്‍ഫ്ര പാര്‍ക്കില്‍ റൈസ് പാര്‍ക്ക് കൂടി ആരംഭിക്കാനിരിക്കുകയാണ്

കിന്‍ഫ്ര ഫുഡ് പാര്‍ക്ക്  thirteen new companies at Kinfra Food Park in palakkad  കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ റൈസ് പാര്‍ക്ക് കൂടി വരാനുണ്ട്  കിന്‍ഫ്ര പാര്‍ക്കില്‍ പുതിയ 13 കമ്പനികല്‍
കിന്‍ഫ്ര ഫുഡ് പാര്‍ക്ക്; 13 പുതിയ കമ്പനികള്‍
author img

By

Published : Jun 2, 2022, 10:37 PM IST

പാലക്കാട്: കഞ്ചിക്കോട് കിന്‍ഫ്ര ഫുഡ് പാര്‍ക്കിന്‍റെ ഏതാണ്ട് മുഴുവന്‍ ഭൂമിയും സംരംഭകര്‍ ഏറ്റെടുത്തത് വ്യവസായ മേഖലയിലെ പാലക്കാടിന്‍റെ മുഖച്ഛായ മാറ്റുകയാണ്. സംരംഭങ്ങള്‍ക്കായി ആകെ അനുവദിക്കാവുന്ന 49.76 ഏക്കർ ഭൂമിയിൽ 36 സംരംഭങ്ങൾക്കായി 49.46 ഏക്കർ ഭൂമിയും കൈമാറി. 30 സെന്‍റ് മാത്രമാണ് ഇനി ബാക്കിയുള്ളത്.

30,919 ചതുരശ്ര അടിയുള്ള സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി കെട്ടിടത്തിൽ അതിന്‍റെ മൂന്നിലൊന്ന് ഭാഗവും സംരംഭകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അഞ്ച് കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇൻഹാമ സ്പൈസസ് ആൻഡ് അഗ്രോ പ്രൊഡക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹാർവിക ഫുഡ് ആൻഡ് അക്വാ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ് ബയോ ഇൻഗ്രേഡിയ നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലേവനോയ്ഡുകൾ ന്യൂട്രാസ്യൂട്ടിക്കൽസ്, ഫ്ലാവ്കോ നാച്ചുറൽ പ്രോഡക്സ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

മുളക്, മല്ലി, മഞ്ഞള്‍, കുരുമുളക്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് പൗഡര്‍, തേങ്ങാവെള്ളം, തേങ്ങയുടെ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നതാണ് പുതിയ സംരംഭങ്ങള്‍. സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, എസ്‍സിഎ ഫുഡ് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, അഡ്സോ നാച്ചുറൽസ്, എംകെ ടി ധാൽ, സക് ന്യൂട്രി ഇൻക്രീഡിയൻസ്, ഫാൽക്കൺ മിൽസ്, ഈസി ഫുഡ്സ്, അത്‍ലറ്റ് ബിറ്റ് എന്നീ എട്ട് കമ്പനികളാണ് പുതുതായി ആരംഭിക്കാനിരിക്കുന്നത്. ഈ കമ്പനികള്‍ക്കെല്ലാം വ്യവസായ വകുപ്പ് സ്ഥലം അനുവദിച്ചിട്ടുണ്ട്.

ഇവ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ റൈസ് പാര്‍ക്ക് കൂടി വരാനുണ്ട്. അതോടെ കാര്‍ഷിക മേഖലയില്‍ പാര്‍ക്കിന് കൂടുതല്‍ ഇടപെടാനാകും. രാജ്യത്തിന് പുറത്ത് നിന്നുമുള്ള കമ്പനികളുടെ ശാഖകളും പാര്‍ക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.

പാര്‍ക്കില്‍ ആരംഭിക്കുന്ന കമ്പനികള്‍ക്ക് 30 വര്‍ഷത്തേക്കാണ് സ്ഥലം പാട്ടത്തിന് നല്‍കുന്നത്. കൊട്ടിടങ്ങള്‍ക്ക് പ്രത്യേക വാടകയും ഈടാക്കും. എന്നാല്‍ 30 വര്‍ഷത്തിന് ശേഷം കരാര്‍ പുതുക്കുകയും വേണം. 102.13 കോടി മുതൽ മുടക്കിലാണ് ഫു‍ഡ്പാർക്ക് സ്ഥാപിച്ചത്.

also read: സംസ്ഥാനത്ത്‌ മൂന്ന്‌ മിനി ഫുഡ്‌ പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.