ETV Bharat / state

ദമ്പതികള്‍ തമ്മില്‍ വെട്ടി പരിക്കേല്‍പിച്ചു, തടയാനെത്തിയ ആളെയും ആക്രമിച്ചു - വെട്ടി പരിക്കേള്‍പ്പിച്ചു

ഭാര്യയെ വെട്ടുന്നത് തടയാനെത്തിയ തൊഴിലുടമയെ ഭര്‍ത്താവ് ആക്രമിച്ചു

The wife was stabbed by her husband  ഭാര്യക്ക് ഭര്‍ത്താവിന്‍റെ വെട്ടേറ്റു  തൊഴിലുടമക്കും പരിക്ക്  ഭാര്യയും ഉടമയും തിരിച്ച് വെട്ടി  പാലക്കാട്  മുതലമടയില്‍ കൊലപാതക ശ്രമം
ഭാര്യക്ക് ഭര്‍ത്താവിന്‍റെ വെട്ടേറ്റു
author img

By

Published : Jun 24, 2022, 9:35 AM IST

പാലക്കാട്: മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. നെണ്ടന്‍ കിഴായയിലെ ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയിലാണ് സംഭവം. കമ്പനി ഉടമയും പരിസിഥിതി പ്രവര്‍ത്തകനുമായ ആറുമുഖന്‍, ഇദ്ദേഹത്തിന്‍റെ കമ്പനിയിലെ ജീവനകാരി സുധ എന്നിവര്‍ക്കും സുധയുടെ ഭര്‍ത്താവ് ആനമറി സ്വദേശി രാമനുമാണ് വെട്ടേറ്റത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം.

രാമന്‍ ഭാര്യ സുധയെ വെട്ടുകത്തിക്കൊണ്ട് വെട്ടി. ഭര്‍ത്താവിന്‍റെ ആക്രമണം തടയാന്‍ ശ്രമിച്ചതോടെ കമ്പനി ഉടമ അറുമുഖന് വെട്ടേറ്റു. തുടര്‍ന്ന് ആറുമുഖനും സുധയും കൂടി വെട്ടുകത്തി പിടിച്ച് വാങ്ങി രാമനെ തിരിച്ച് വെട്ടി.

ഈ ആക്രമണത്തില്‍ രാമനും പരിക്കേറ്റു. ആറുമുഖന്‍റെ കമ്പനിയിലെ ജീവനകാരിയായ സുധ ഏതാനും നാളുകളായി രാമനില്‍ നിന്ന് പിരിഞ്ഞ് ആറുമുഖനൊപ്പമാണ് താമസം. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ പരിക്കേറ്റ മൂവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.