പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ വിദ്യാര്‍ഥിയെ കാണാതായി. കുഴൽമന്ദം ചൂലനൂർ മണ്ണാരപ്പൊറ്റ വീട്ടിൽ സുരേഷിന്‍റെ മകൻ അജിലിനെയാണ് (18) കാണാതായത്. ഞായറാഴ്‌ച വൈകീട്ടാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാന്‍ പോയി തിരിച്ച് വരുമ്പോഴാണ് അജില്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.
പാലക്കാട് അഗ്‌നി രക്ഷാ സേനയുടെയും ഹേമാംബിക നഗർ പൊലീസിന്‍റെയും നേതൃത്വത്തില്‍ രാത്രി 9.30 വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്‌ചയും തിരച്ചില്‍ തുടരും. കോട്ടായി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അജിൽ. കോട്ടായി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അജിൽ.
also read: കോഴിക്കോട് പൂനൂര്‍ പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു