ETV Bharat / state

പാലക്കാട് വിവാഹത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ

വിവാഹത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നാലുപേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്.

The main accused in the marriage fraud case has been arrested  വിവാഹത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ  വിവാഹത്തട്ടിപ്പ് മുഖ്യപ്രതി പിടിയിൽ  marriage fraud case  വിവാഹത്തട്ടിപ്പ് കേസ്
വിവാഹത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ
author img

By

Published : Apr 8, 2022, 11:05 AM IST

പാലക്കാട്: വിവാഹത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. മണ്ണാർക്കാട് പൊറ്റശേരി പ്ലാവല്ലി എൻ വിനോദിനെയാണ് (44) കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

സംഭവത്തിൽ നാലുപേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജനുവരി നാലിന് വാണിയമ്പാറ പൊട്ടിമട പുല്ലംപാടം എൻ സുനിൽ (40), കേരളശേരി മണ്ണാൻപറമ്പ് അമ്മിണി പൂക്കാട് വി കാർത്തികേയൻ (40), വടക്കാഞ്ചേരി കുന്നംകാട് കാരക്കൽ സജിത (32), കാവിൽപ്പാട് ദേവീനിവാസിൽ ദേവി (60), കാവശേരി ചുണ്ടക്കാട് സഹീദ (36) എന്നിവരെ മുമ്പ്‌ അറസ്റ്റ് ചെയ്‌തിരുന്നു. 2021 ഡിസംബർ 12നാണ് കേസിനാസ്‌പദമായ സംഭവം.

മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിന്‌ ആലോചന ക്ഷണിച്ചാണ്‌ തമിഴ്‌നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്‌ഠൻ (38) തട്ടിപ്പിനിരയായത്. ആദ്യ വിവാഹബന്ധം വേർപെട്ട് രണ്ടാം വിവാഹത്തിന്‌ തയ്യാറെടുക്കുന്ന ഇയാളെ സംഘം ഗോപാലപുരത്തേക്ക് വിളിച്ചുവരുത്തി സജിതയെ കാണിച്ചുകൊടുത്തു. സജിതയുടെ അമ്മയ്ക്ക് അസുഖമായതിനാൽ അന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു.

ഗോപാലപുരത്ത് ആളൊഴിഞ്ഞ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തി. വിവാഹച്ചെലവ്, ബ്രോക്കർ കമ്മീഷൻ എന്നീ ഇനത്തിൽ ഒന്നര ലക്ഷം രൂപ സംഘം കൈപ്പറ്റി. വിവാഹം കഴിഞ്ഞ അതേ ദിവസം സേലത്തെ വരന്‍റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി. അടുത്തദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നു പറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി.

പിന്നീട് ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു. ഒരാഴ്‌ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാനാവാതെ വന്നതോടെ മണികണ്‌ഠൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജിതയുൾപ്പെടെ അഞ്ചുപേർ പിടിയിലാകുന്നത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also read: വ്യാജമേല്‍വിലാസം, മാര്യേജ് ബ്യൂറോ... അമ്പതിലധികം വിവാഹ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.