ETV Bharat / state

കൂലിപ്പണിക്കാരന് ഭാഗ്യമിത്ര കടാക്ഷിച്ച് നൽകിയത് ഒരു കോടി രൂപ - Rs 1 crore in the Bhagyamitra lottery

മലപ്പുറത്ത് വില്‍പ്പന നടത്തിയ ടിക്കറ്റായ ബിഎം 429076 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പട്ടുകാട് സ്വദേശിയായ രാമകൃഷ്ണനില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്.

Bhagyamitra lottery goes to a local laborer.  Rs 1 crore in the Bhagyamitra lottery  ഭാഗ്യമിത്ര കടാക്ഷിച്ച് നൽകിയത് ഒരു കോടി രൂപ
ഭാഗ്യമിത്ര
author img

By

Published : Jan 5, 2021, 8:01 AM IST

പാലക്കാട്: ഭാഗ്യമിത്ര ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കയറാടി സ്വദേശിയായ കൂലിപ്പണിക്കാരന്. അയിലൂര്‍ കയറാടി പട്ടുകാട് സ്വദേശി മണിയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറത്ത് വില്‍പ്പന നടത്തിയ ടിക്കറ്റായ ബിഎം 429076 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പട്ടുകാട് സ്വദേശിയായ രാമകൃഷ്ണനില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സാധാരണ ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറുള്ള മണി തിങ്കളാഴ്ച രാവിലെയാണ് ഫലം നോക്കിയത്.

അമ്മ കല്യാണിയും ഭാര്യ രാജാമണിയും മക്കളായ രന്‍ജിത്ത്, ഷീജ എന്നിവരടങ്ങുന്നതാണ് മണിയുടെ കുടുംബം. കൂലി പണിക്ക് പോയാണ് മണി കുടുംബം പോറ്റുന്നത്. അസുഖ ബാധിതയായ അമ്മയെ ചികിത്സിക്കാനും സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് മണി പറഞ്ഞു. സമ്മാനര്‍ഹമായ ടിക്കറ്റ് അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.