പാലക്കാട്: അവിനാശി വാഹനാപകടത്തില്‍ മരിച്ച റോസി ജോണിയുടെ മൃതദേഹം പാലക്കാട് ചന്ദ്രനഗറിലെ വീട്ടിലെത്തിച്ചു. മരുമകളായ സോന സണ്ണിയുടെ പരീക്ഷയുമായി ബന്ധപ്പെട്ട് മരുമകൾക്കും കൊച്ചുമകൻ അലനുമൊപ്പം തിങ്കളാഴ്ച ബാംഗ്ലൂരിലേക്ക് പോയതായിരുന്നു റോസി.
പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മരുമകൾ സോന ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊച്ചുമകൻ അലൻ (6) പരുക്കേൽക്കാതെ രക്ഷപെട്ടു.