പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധകേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ്(41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ(37), മരുതറോഡ് ആലമ്പള്ളം ശരവണൻ(33) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കൃത്യമായ വിവരങ്ങളറിയാന്‍ മൂന്ന് ദിവസത്തെ കസ്റ്റഡി ഗുണകരമായേക്കുമെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍.
പ്രതികളെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചെയ്യും. തിരിച്ചറിയല്‍ പരേഡിന് ശേഷം ബുധനാഴ്‌ചയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സുബൈറിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചു പേരുണ്ടെന്നാണ് സുബൈറിന്‍റെ പിതാവിന്‍റെ മൊഴി.
ഇത്തരം കാര്യങ്ങളെ കുറിച്ച് പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്. കൊലപാതകത്തിനുപയോഗിച്ച് നാലു വടിവാളുകള്‍ എടപ്പുള്ളി മണ്ണുക്കാട് കോരയാർപ്പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് വാള്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ഒളിവില്‍ കഴിഞ്ഞ സമയത്ത് പ്രതികള്‍ക്ക് സഹായം ലഭിച്ചിരുന്നോയെന്നും പൊലിസിന് സംശയമുണ്ട്.
also read: സുബൈര്‍ വധം: അന്വേഷണം ആര്‍.എസ്എ.സിനെ കേന്ദ്രീകരിച്ചെന്ന് എസ്.പി