ETV Bharat / state

മാലമോഷണകേസ്: തമിഴ്‌നാട് സ്വദേശികളായ യുവതികൾ അറസ്‌റ്റിൽ

author img

By

Published : Aug 25, 2022, 9:22 AM IST

തച്ചൻകോട് സ്വദേശിനിയുടെ രണ്ടുപവൻ സ്വർണമാലയാണ് തമിഴ്‌നാട് സ്വദേശികളായ യുവതികൾ മോഷ്‌ടിച്ചത്. പ്രതികളുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ട്.

മാലമോഷണകേസ്  തമിഴ്‌നാട് സ്വദേശികളായ യുവതികൾ അറസ്‌റ്റിൽ  TamilNadu womens arrested for theft case  കേരള വാർത്തകൾ  പാലക്കാട് വാർത്തകൾ  പാലക്കാട് വാർത്തകൾ  ജില്ലാ വാർത്തകൾ  kerala news  palakkad news  district news  Necklace theft case palakkad  മിഴ്‌നാട് സ്വദേശികളായ യുവതികൾ  two women from TamilNadu arrested in case of theft  പാലക്കാട് ടൗൺ സൗത്ത് പൊലീസ്
മാലമോഷണകേസ്: തമിഴ്‌നാട് സ്വദേശികളായ യുവതികൾ അറസ്‌റ്റിൽ

പാലക്കാട്: ബസ് യാത്രികയുടെ മാലപൊട്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്‌ടാക്കളായ യുവതികളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റു ചെയ്‌തു. തമിഴ്‌നാട് ദിണ്ടിക്കൽ പാറപ്പെട്ടി സ്വദേശികളായ സന്ധ്യ (22), കാവ്യ (24) എന്നിവരെയാണ് അറസ്‌റ്റു ചെയ്‌തത്. ചൊവ്വാഴ്‌ച പകൽ ബസിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തച്ചൻകോട് സ്വദേശിനിയുടെ രണ്ടുപവൻ സ്വർണമാലയാണ് ഇരുവരും മോഷ്‌ടിച്ചത്.

മാലപൊട്ടിച്ചത് അറിഞ്ഞ യാത്രക്കാരി ബഹളം വച്ചതോടെ മാല ബസിൽ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. പേരും വിവരവും പലതവണ മാറ്റി പറയുന്നവരായിരുന്നു പ്രതികൾ. ചോദ്യം ചെയ്യലിൽ മാല മോഷ്‌ടിച്ചത് സമ്മതിച്ചു.

ബുധനാഴ്‌ച ഇവരെ കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതിയായ സന്ധ്യയ്ക്ക് വിവിധ പേരുകളിൽ പരിയാരം, ഫറോക്ക്, കോട്ടയ്ക്കൽ, കൊഴിഞ്ഞാമ്പാറ, വളപട്ടണം, കോഴിക്കോട് ടൗൺ, കോഴിക്കോട് കസബ എന്നിവിടങ്ങളിൽ കേസുണ്ട്. രണ്ടാം പ്രതി കാവ്യയ്ക്ക് വിവിധ പേരുകളിൽ വളാഞ്ചേരി, പാലക്കാട് ടൗൺ സൗത്ത്, നോർത്ത്, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിലും കേസുകളുണ്ട്.

ഇൻസ്‌പെക്‌ടർ ടി ഷിജു എബ്രഹാം, എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ എൻ നാരായണൻകുട്ടി, എഎസ്ഐമാരായ സജിതകുമാരി, ദേവി, സീനിയർ സിപിഒമാരായ കെ സി പ്രദീപ്‌ കുമാർ, എം സുനിൽ, കെ സരള, സിപിഒമാരായ സൗമ്യ, രാജീവ്‌, സന്ധ്യ, എം രാജേഷ്, കെ വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.