ETV Bharat / state

സുബൈർ വധക്കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ - പാലക്കാട് ഇരട്ടക്കൊലപാതകം

പിടിയിലായത് കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത മൂന്ന് പേര്‍

subair murder case accused  subair murder case accused in police custody  palakkad political murder  പാലക്കാട് ഇരട്ടക്കൊലപാതകം  പാലക്കാട് സുബൈർ കൊലപാതകം
സുബൈർ വധക്കേസിൽ മൂന്നു പ്രതികൾ കസ്റ്റഡിയിൽ
author img

By

Published : Apr 18, 2022, 9:08 PM IST

പാലക്കാട്‌ : എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പൊലീസ്‌ കസ്റ്റഡിയിൽ. കൊലപാതകത്തിന്‌ ഉപയോഗിച്ച വാഹനങ്ങളിലൊന്ന്‌ വാടകയ്ക്ക്‌ എടുത്തുനൽകിയ ബിജെപി പ്രവർത്തകൻ രമേശ്‌, ശരവണൻ, അറുമുഖൻ എന്നിവർ കസബ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ ചോദ്യം ചെയ്‌തുവരികയാണ്‌.

Also Read: പാലക്കാട്ടെ ഇരട്ടക്കൊലപാതകം: കൃത്യം ചെയ്‌തത് പരിശീലനം കിട്ടിയ സംഘമെന്ന് പൊലീസ്‌

കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തവരാണ്‌ മൂവരും. ഇവർ ബിജെപി-ആർഎസ്‌എസ്‌ ബന്ധമുള്ളവരാണ്‌. കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാർ കഞ്ചിക്കോട്‌ ഉപേക്ഷിച്ച്‌ മൂവരും നടന്നുനീങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‌ ലഭിച്ചിരുന്നു.

വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരുടെ അറസ്റ്റ്‌ സ്ഥിരീകരിക്കും. രാഷ്‌ട്രീയ വൈരാഗ്യമാണ്‌ സുബൈറിന്‍റെ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന പൊലീസ്‌ എഫ്‌ഐആർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.