പാലക്കാട് : ഷൊർണൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 14.79 ലിറ്റർ കർണാടക മദ്യം പിടികൂടി. പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഷൊർണൂർ റെയിൽവേ സംക്ഷണ സേനയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.
പട്ടാമ്പി എക്സൈസ് ഇൻസ്‌പെക്ടർ പി. ഹാരിഷിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്‍റീവ് ഓഫിസർ കെ വസന്തകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി പി ആരിഫ്, ഇ ആർ രാജേഷ്, വിവേക് എന്നിവരും ഷൊർണൂര്‍ റെയിൽവേ പ്രൊട്ടക്ഷൻ സേനയിലെ എസ് ഐ അനൂപ്‌കുമാർ, ഹെഡ് കോൺസ്റ്റബിൾ സുരേശൻ എന്നിവരും പങ്കെടുത്തു.
READ MORE: അമ്മ,ഭാര്യ,മകന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 42കാരന് ജീവപര്യന്തം
ലോക്ക്ഡൗണിൽ കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് വർധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.