പാലക്കാട്: ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയതിന്‍റെ ശബ്‌ദരേഖ ഇന്ന് (10.06.22) വൈകിട്ട് മൂന്നിന് പുറത്തുവിടുമെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുകയെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും.
READ MORE: സ്വപ്‌നയുമായി രണ്ട് മാസത്തെ പരിചയം, മുഖ്യമന്ത്രിയെ അറിയില്ല: സംഭാഷണം പുറത്തുവിടട്ടെയെന്ന് ഷാജ് കിരൺ