ETV Bharat / state

എറണാകുളത്തും പാലക്കാട്ടും 66 തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി - local bodies

സംസ്ഥാനത്തെ 559 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സമ്പൂർണ ഖരമാലിന്യ സംസ്കരണ പദവി പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു

എറണാകുളം  പാലക്കാട്  ശുചിത്വ പദവി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  സമ്പൂർണ ഖരമാലിന്യ സംസ്കരണ പദവി  Sanitation status  local bodies  Ernakulam and Palakkad
എറണാകുളത്തും പാലക്കാട്ടും 66 തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി
author img

By

Published : Oct 10, 2020, 8:46 PM IST

എറണാകുളം/പാലക്കാട്: എറണാകുളത്തും പാലക്കാട്ടും 66 തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി. പാലക്കാട്‌ ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും എറണാകുളത്തെ 33 സ്ഥാപനങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ 559 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സമ്പൂർണ ഖരമാലിന്യ സംസ്കരണ പദവി പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു.

പാലക്കാട് ജില്ലയിൽ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതുവരെ ശുചിത്വ പദവി സ്വയം പ്രഖ്യാപിച്ചത്. ഇതിൽ പരിശോധന പൂർത്തീകരിച്ച് അവലോകന സമിതി യോഗം ചേർന്ന് വിലയിരുത്തിയ 28 ഗ്രാമ പഞ്ചായത്തുകളുടെയും നാല് നഗരസഭകളുടെയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെയും ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

അതേസമയം പാലക്കാട്ട് അഞ്ച് നഗരസഭകൾക്കും 27 ഗ്രാമ പഞ്ചായത്തുകൾക്കും ഒരു ബ്ലോക്ക് പഞ്ചായത്തിനും പദവി പ്രസ്തുത ലഭിച്ചു. വിദഗ്ധ പരിശോധന പ്രകാരം പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 94 മാർക്കോടെ ഒന്നാമതെത്തി. നഗരസഭകളിൽ 91 മാർക്കോടെ ചിറ്റൂർ - തത്തമംഗലം ഒന്നാമതായി. നല്ലേപ്പിള്ളി, പല്ലശ്ശന, നെന്മാറ, വണ്ടാഴി, ആലത്തൂർ, തരൂർ, വടക്കഞ്ചേരി, പെരിങ്ങോട്ടുകുറുശ്ശി, പരതൂർ, മുതുതല, കപ്പൂർ, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, കാരാക്കുറുശ്ശി, മുണ്ടൂർ, മണ്ണൂർ, കോങ്ങാട്, മങ്കര, പുതുപ്പരിയാരം, അകത്തേത്തറ, കൊടുമ്പ്, കൊടുവായൂർ, അമ്പലപ്പാറ, അനങ്ങനടി, അഗളി പഞ്ചായത്തുകളും ഷൊർണ്ണൂർ, ചിറ്റൂർ - തത്തമംഗലം, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം നഗരസഭകളും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുമാണ് സംസ്ഥാന തല ശുചിത്വ പദവി പ്രഖ്യാപനത്തിലുൾപ്പെട്ട പാലക്കാട് ജില്ലയിൽ നിന്നുള്ള തദ്ദേശ സ്ഥാപനങ്ങൾ.

എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, മഹാത്മഗാന്ധി തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയ്ക്കായി തെരഞ്ഞെടുത്തത്. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യസംസ്കരണത്തിന് ഹരിത കർമ്മസേനയുടെ സേവനവും മെറ്റീരിയൽ ഫെസിലിറ്റി സെന്‍ററും ഒരുക്കുക, പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കുക, സർക്കാർ ഓഫീസുകളിലും, പൊതുചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുക തുടങ്ങിയ 20 നിബന്ധനകൾ സൂചകമായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ് ശുചിത്വ പദവി നിർണയം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.