ETV Bharat / state

ദേശീയ പാതയിൽ കാറും 3.55 കോടിയും കവര്‍ന്ന കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

ചിറ്റൂർ ഇരട്ടകുളം മഠത്തിൽ വീട്ടിൽ അജീഷ്, കഞ്ചിക്കോട് ആലാമരം സ്വദേശി മുകേഷ് എന്നീ പ്രതികളെ കസബ പൊലീസാണ് പിടികൂടിയത്

പാലക്കാട് വാഹനം തടഞ്ഞ് ദേശീയ പാതയില്‍ കവര്‍ച്ച  വാഹനം തടഞ്ഞ് ദേശീയ പാതയില്‍ കവര്‍ച്ച നടത്തുന്ന സംഘാംഗങ്ങള്‍ പിടിയില്‍  Palakkad Robbery gang arrested  Another member of the robbery gang was arrested in palakkad  പാലക്കാട് ഇന്നത്തെ വാര്‍ത്ത  palakkad todays news
വാഹനം തടഞ്ഞ് ദേശീയ പാതയില്‍ കവര്‍ച്ച; രണ്ട് പ്രതികൾ കൂടി പിടിയിൽ
author img

By

Published : Mar 19, 2022, 7:55 AM IST

പാലക്കാട്: ദേശീയ പാതയിൽ കാറും പണവും കവർച്ച നടത്തിയ സംഘത്തിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ. ചിറ്റൂർ ഇരട്ടകുളം മഠത്തിൽവീട്ടിൽ അജീഷ് (33 ), കഞ്ചിക്കോട് ശിവജി നഗറിലെ മൊക്ക മുകേഷെന്ന മുകേഷ് (29) എന്നിവരാണ് പിടിയിലായത്. കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.

2021 ഡിസംബര്‍ 15നാണ് കേസിനാസ്‌പദമായ സംഭവം. ദേശീയ പാതയിൽ പുതുശേരി ഫ്ലൈ ഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച്, കാർ തടഞ്ഞുനിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും 3.55 കോടിയും തട്ടിയെടുത്തു. ശേഷം പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കൂടുതൽ അറസ്റ്റ് ഉടനെന്ന് പൊലീസ്

ജനുവരി 13ന് ഈ കേസിലെ പ്രതിയായ കോഴിപ്പാറ കൊട്ടിൽപ്പാറവീട്ടിൽ രവിയെയും 21-ാം തിയതി പത്തിരിപ്പാല കൊടക്കാട്‌ വീട്ടിൽ നൗഷാദിനെയും അറസ്റ്റുചെയ്‌തിരുന്നു. വണ്ടിത്താവളം കാവിൽകളം സ്വദേശി വിനു, കന്നിമാരി ചെറിയ കല്യാണപേട്ട വീട്ടിൽ അപ്പുകുട്ടൻ, പെരുമാട്ടി ചെറിയ കല്യാണപേട്ട വീട്ടിൽ അബിജിത്, പെരുമാട്ടി ചള്ള വീട്ടിൽ അർജുൻ സുരേഷ്, നന്ദിയോട് ഏന്തൽപാലം വീട്ടിൽ പ്രശാന്ത്, മഞ്ചേരി ഒറ്റമാളിയേക്കൽ വീട്ടിൽ മുഹമ്മദ് അലി ഷിഹാബ് എന്നിവരെയും നേരത്തെ അറസ്റ്റുചെയ്‌തിരുന്നു.

കേസില്‍ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ഡി.വൈ.എസ്‌.പി പി.സി ഹരിദാസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്‌ടർമാരായ എന്‍.എസ് രാജീവ്, എ ദീപ കുമാർ, ഇ.ആര്‍ ബൈജു, കെ ഹരീഷ്, എസ്‌.ഐമാരായ എസ് അനീഷ്, എ രംഗനാഥൻ, എ.എസ്‌.ഐ ടി.എ ഷാഹുൽ ഹമീദ്, സി.പി.ഒമാരായ രഞ്ജിൻ രാജ്, സജീഷ്, മണികണ്‌ഠദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ALSO READ: തൊടുപുഴയിൽ മകനെയും കുടുംബത്തെയും അച്ഛൻ തീ വച്ചു കൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.